എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

പനി നീര്‍ പൂവും ജമന്തി പൂവും







പണ്ട് ഒരു തോട്ടത്തില്‍ പനി നീര്‍ പൂവും ജമന്തി പൂവും സുഖമായി ജീവിച്ചിരുന്നു .

തോട്ടത്തില്‍ ഏറ്റവും സുന്ദരി പനി നീര്‍ പൂവ് തന്നെയായിരുന്നു .

പക്ഷെ ജമന്തി പൂവ് എപ്പോളും പനിനീര്‍ പൂവിനെ നോക്കി കളിയാക്കിയിരുന്നു .

നിന്നെ കാണാന്‍ ഒരു രസവും ഇല്ല , നിന്റെ മുഖത്തിന്‌ താഴെ നിറയെ മുള്ളുകള്‍ .

എന്നെ നോക്കൂ ഞാന്‍ എന്തൊരു സുന്ദരിയാ ? നിനക്ക് എവിടെ നിന്ന് കിട്ടി ഈ മുള്ളുകള്‍ ?

പാവം പനി നീര്‍ പൂവ് ഇതെല്ലം കേട്ട് കുറെ സങ്കടപെട്ടിരിന്നു .

ജമന്തി പൂവിന്റെ കളിയാക്കല്‍ മുള്ളുകളും കേട്ടിരുന്നു .

അവന്‍ ഒരു ദിവസം പനി നീര്‍ പൂവിനോട് പറഞ്ഞു,



















ഞാന്‍ കാരണം അല്ലെ നിന്നെ കളിയാക്കുന്നെ , ഞാന്‍ നാട് വിട്ടു പോയ്‌ കൊള്ളാം .

ഇത് കേട്ട് അവള്‍ പറഞ്ഞു , അതൊന്നും വേണ്ട .

നീ എങ്ങും പോകണ്ടാ , എനിക്ക് നിന്നെ വേണം .

ഒരു ദിവസം നിന്നെ എല്ലാവരും മനസിലാക്കും .

ഒരു ദിവസം രാത്രിയില്‍ ശക്തമായ കാറ്റും മഴയും പെയ്തു .

ശക്തമായ കാറ്റില്‍ ജമന്തി പൂവിന്റെ തണ്ടുകള്‍ ആടിയുലഞ്ഞു .

അടുത്ത് നിന്നിരുന്ന പനി നീര്‍ പൂവിന്റെ മുള്ളുകളില്‍ അവളുടെ തണ്ടുകള്‍ താങ്ങായി നിന്നു.

പുറമേ നിന്നുള്ള സൌന്ദര്യം അല്ല ,

ഉള്ളിന്റെ ഉള്ളില്‍ നിന്നുള്ള കൈ താങ്ങാണ്

യഥാര്‍ത്ഥ സ്നേഹത്തിന്റെ കരുത്ത് എന്ന് അവള്‍ അന്ന് തിരിച്ചറിഞ്ഞു....!






അഭിപ്രായങ്ങളൊന്നുമില്ല: