
ദാമോദരന്‍ സര്‍ ബോര്‍ഡില്‍ കണക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുകയാണ് . പെട്ടന്നാണ് ഒരു ചോക്ക് കഷ്ണം എന്റെ തലയില്‍ വന്നു പതിച്ചത് .
നന്ദു , നീ ക്ലാസ്സില്‍ ശ്രദ്ധിക്കുന്നില്ലേ ? . ഏതു ലോകത്തിലാ ?
എന്റെ ചിന്ത മുഴുവന്‍ ആ പെണ്‍കുട്ടിയില്‍ ആയിരുന്നു .
അനിയനും ഞാനും കൂടി എന്നും എന്നും അമ്പലത്തില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അവളെ കാണാറുണ്ട് . മല്ലിക പൂ വേണോ എന്നാ അവളുടെ ചോദ്യത്തിനും ഒരു കൌതുകം ഉണ്ടായിരുന്നു . നിഷ്കളങ്ക മായ ഒരു പുഞ്ചിരി അവള്‍ എന്നും എനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു . കുറെ ദിവസങ്ങളായി അവളെ കാണാറില്ല .. എന്താകും അവള്‍ക്ക് പറ്റിയത് ?
"നന്ദു .... ഉച്ചത്തില്‍ ഉള്ള മാഷിന്റെ വിളി എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി .
ദിവസങ്ങള്‍ കഴിഞ്ഞു , ഒരു ദിവസം അമ്പലത്തില്‍ നിന്ന് തിരിച്ചു വരുന്ന വഴിയില്‍ ഞാന്‍ വീണ്ടും കണ്ടു . അവള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു . പഴയ പുഞ്ചിരി അവളുടെ മുഖത്ത് കണ്ടില്ല . അവളോട് മിണ്ടണം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ..പക്ഷെ എന്തോ സാധിച്ചില്ല ..
അവള്‍ക്ക് എന്താകും പറ്റിയത് ? പിന്നീടു ഒരിക്കല്‍ പോലും അവളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല . പിന്നീട് പല അമ്പലങ്ങളില്‍ പോകുമ്പോളും ഞാന്‍ തിരയാറുണ്ട് നിഷ്കളങ്കമായ ആ പുഞ്ചിരി ..
പലരും നമ്മുടെ ജീവിതത്തില്‍ അങ്ങനെയാണ് .
ചിലരെയൊക്കെ കാണുമ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖം , അടുപ്പം , സ്നേഹം
ഏതോ ഒരു ജന്മത്തില്‍ നമ്മുടെ ആരെങ്കിലുമൊക്കെ ആയിരിക്കാം ഇവര്‍ എന്ന് തോന്നിപോകാറില്ലേ ?
?


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ