
മഴ തിമിര്‍ത്തു പെയ്യുകയാണ് . ഇടക്ക് ട്യൂബ് ലൈറ്റ് കത്തുന്ന പോലുള്ള ആ പ്രകാശം , കാണാന്‍ രസമാണെങ്കിലും പിന്നാലെ വരുന്ന ഇടിയുടെആ മുഴക്കം ഉണ്ടല്ലോ ? എന്നെ പലപ്പോഴും പേടി പെടുത്തു മായിരുന്നു . മഴ കാണാന്‍ നല്ല രസം തന്നെയാണ് , പക്ഷെ അധികമായാലും അമൃതും വിഷം എന്ന പോലെ ഈ നശിച്ച മഴ എപ്പോ തീരുമോ ആവോ എന്നു ഇടയ്ക്കു ചിന്തി ക്കാറും ഉണ്ട് എന്ന ഒരു സത്യം പറയാതെ വയ്യ .
ഇവന് ഇതെവിടെ പോയി കിടക്കുവാ ? എത്ര നേരായി പതിവായി ഉള്ള വിളി വന്നില്ല . ആവശ്യത്തിനു മാത്രം വിളിച്ചാല്‍ മതി എന്നാണ് ഓര്‍ഡര്‍ . ജോലിക്കിടയില്‍ എങ്ങാനും വിളിച്ചാല്‍ തീര്‍ന്നു , വഴക്ക് ഉറപ്പാണ് . എനിക്കാണേല്‍ ഇപ്പോഴും അവനോടു മിണ്ടിയും പറഞ്ഞും ഇരിക്കണം . മിസ്സ് കാള്‍ പോലും അടിക്കാന്‍ പാടില്ല , ഇവന് എന്തൊരു കാമുകനാണോ ആവോ ?തീരെ റൊമാന്റിക് അല്ല .ഇതിപ്പോ പാതിരാത്രി കഴിയാറായി . ഓഫീസില്‍ നിന്നും റൂമില്‍ എത്തിയാല്‍ ഒരു വിളി പതിവായി ഉള്ളതാ . അതുണ്ടായില്ല . ഇനി ഒന്ന് വിളിച്ചു നോക്കിയാലോ ? വഴക്ക് പറയട്ടെ , രണ്ടും കല്പിച്ചു ഞാന്‍ വിളിച്ചു . മൊബൈല്‍ ആണേല്‍ സ്വിച്ച് ഓഫ് ..ടെന്‍ഷന്‍ കൂടി വന്നു .ഈശ്വര ഫോണ്‍ ചാര്‍ജ് തീര്‍ന്നു കാണുമോ ? ഇനി ചിലപ്പോ അവിടെയും മഴ ആണെങ്കിലോ ? മരുഭൂമിയിലും മഴ പെയ്യില്ല എന്നുണ്ടോ ?ഒന്ന് വിളിച്ചു കൂടെ അവനു ? എത്ര നേരായി ? ചിലപ്പോ ക്രെഡിറ്റ് ഉണ്ടാകില്ല . അതാകുമോ ? ഇങ്ങനെ ഒരു പിശുക്കന് , കല്യാണം കഴിയട്ടെ ശരിയാകി കൊടുക്കാം ഞാന്‍ .. ? ഒരു മെസ്സേജ് എങ്കിലും അയക്കാമായിരുന്നില്ലേ? മഴ കൂടി കൂടി വന്നു . ജനല്‍ പാളിയിലെ ചില്ലില്‍ കൂടി തണുപ്പ് മുറിയിലേക്ക് കടന്നു വന്നു , എന്റെ ഉള്ളിലെ തീയണക്കാന്‍ ആ തണുപ്പിനു കഴിയുമായിരുന്നില്ല .
വര്‍ഷങ്ങളായി ഈ കാത്തിരിപ്പ് തുടരുകയാണ് .. മഴ പിന്നെയും ശക്തി കൂടി , കൂടെ കാറ്റും.മ്യൂസിക് പ്ലയറില്‍ വിരലമര്‍ത്തി . അവന് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ടോണ്‍ കേട്ടപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ തിടുക്കം കാട്ടിയ കൈ പിന് വലിഞ്ഞു ... മനസ്സില്‍ ദേഷ്യവും സങ്കടവും നിറയുന്നു . മഴയും വേനലും ഒരു പാട് കടന്നു പോയിരിക്കുന്നു . അവനോടുള്ള സ്നേഹം അന്നും ഇന്നും ഒരു പോലെ തന്നെ ഡിലീറ്റ് ചെയ്യാതെ എന്റെ മെമ്മറിയില്‍ സൂക്ഷിച്ചിരിക്കുന്നു ..ഓരോ നിമിഷവും എന്റെ കൈത്താങ്ങായി അവന് ഇന്നും എന്റെ കൂടെ ഉണ്ട് .അവന്റെ ഒരു വിളിക്കായി എന്നും കാതോര്‍ത്തു ഞാനും അവന്റെ ഓര്‍മകളും നെഞ്ചോട് ചേര്‍ത്ത് കൂടെ അവന് സമ്മാനിച്ച ഈ കുഞ്ഞു മൊബൈല്‍ ഫോണും ...



2 അഭിപ്രായങ്ങൾ:
നൈസ്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ