എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

നിന്നെ ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്നു



എല്ലാവരും പറയുന്നു നീ പോയെന്ന്..പക്ഷെ എനിക്കറിയാം അത് ശരിയല്ലെന്ന്.. ദൂരങ്ങള്‍ ആരെയും അകറ്റാം ..പക്ഷെ ... നമ്മളെ അകറ്റില്ല ..  നീ ശരിക്കും പോയിട്ടില്ല ... എന്റെ ഓരോ നിമിഷത്തിന്റെ ഓര്‍മയിലും നീ ഉണ്ട് . ഉദിക്കുന്ന സൂര്യനിലും , പറക്കുന്ന പക്ഷികളിലും , പെയ്യുന്ന മഴയിലും നിന്നെ ഞാന്‍ കാണുന്നു . ശ്വസിക്കുന്ന വായുവിലും , ചിന്തകളിലും , സ്വപ്നങ്ങളിലും , നീ നിറഞ്ഞു നില്‍ക്കുന്നു .. പുലരിയിലെ ഓരോ നനുത്ത കാറ്റിലും, കാറ്റില്‍ ഉലയുന്ന ഇലകളുടെ സംഗീതത്തിലും നിന്റെ സാന്നിധ്യം ഞാന്‍ അറിയുന്നു .. രാത്രിയില്‍ നിലാ വെളിച്ചത്തില്‍ നക്ഷത്രങ്ങളുടെ കൂടെ ഇരുന്നു ഞാന്‍ ഒന്ന് ഉറക്കെ  കരയട്ടെ ... നിന്നോടൊത്ത് പങ്കു വെച്ച ഓരോ ഓര്‍മകളും എല്ലായിടത്തും നിറഞ്ഞു നിലക്കുന്നു ..

നിന്നെ ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന് നിന്നോട് പറയാന്‍  വൈകിപോയോ ?

ഇല്ലെങ്കില്‍ 
ഞാന്‍ ഇപ്പോള്‍ പറയുന്നു , ഞാനും സ്നേഹിക്കുന്നു . ഒരു പാട് .........



funscrape.com

അഭിപ്രായങ്ങളൊന്നുമില്ല: