ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുവാന്‍ എനിക്ക് ഏറെ ഇഷ്ടം
നാടിനെ ഓര്‍ക്കുന്ന നേരത്ത് വിരിയുന്നു സന്തോഷം എന്നുമെന്നും
കണ്ടിട്ടും കാണാന്‍ കൊതിയാകുന്നതും
എന്റെ നാടിന്റെ അഴക് തന്നെ
കണ്ടത് മുഴുവാന്‍ ഞാന്‍ ചൊല്ലാന്‍ തുടങ്ങിയാല്‍
ആദ്യമേ മനസ്സില്‍ നിറയുന്ന പെരുമഴക്കാലം
എന്നാലും പറയാതെ വയ്യ
ചെകുത്താന്മാര്‍ തന്‍ വിളയാട്ടമിന്നും
പഠിച്ചെടുക്കണം നാം തെറ്റുകളില്‍ നിന്നുമിനിയും
നല്ലതിനെ മറച്ചു വെച്ചും ഇല്ലായ്മയെ പെരുപ്പിച്ചും
സ്വയം താഴുന്ന ജനത്തെ എന്ത് ചെയ്യാന്‍
കുറവുകളും നേട്ടങ്ങളും

മനസ്സിലാക്കി
ഒരുമിച്ചു മുന്നേറുവാന്‍
ഉയരത്തിലുള്ള സൌധങ്ങള്‍ പണി തുയര്‍തുന്നതല്ല നാടിന്റെ പുരോഗതി
ജന ജീവിത നിലവാരം ഉയര്‍ത്താന്‍ യന്ജിക്കുമാ ഭരണ ചക്രം എന്ന് വരും ??
നിനച്ചിരിക്കാതെ എന്റെ കയ്യില്‍ പതിച്ച മഴത്തുള്ളിയില്‍
ഇപ്പോഴും എന്‍ നാടിന്റെ കുളിര് കാണാതെ കാണുന്നു ഞാന്‍ ..
ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുവാന്‍ എനിക്ക് ഏറെ ഇഷ്ടം
ഇപ്പോഴും .........



1 അഭിപ്രായം:
നല്ലതിനെ മറച്ചു വെച്ചും ഇല്ലായ്മയെ പെരുപ്പിച്ചും
സ്വയം താഴുന്ന ജനത്തെ എന്ത് ചെയ്യാന്‍
..
നമ്മുടെ നാട് എത്രയോ ഭേദമാണ് മറ്റു പല സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ...ദൈവത്തിന്‍റെ സ്വന്തം നാട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ