എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 24, വ്യാഴാഴ്‌ച

എന്നെ മാടി വിളിക്കുന്ന അരുവി






ആര്‍ദ്രമാം സ്നേഹം തുളുമ്പുന്ന മേഘക്കീറില്‍
സുഖനിദ്രയില്‍ കഴിയുവാന്‍ ഞാന്‍ ആഗ്രഹിക്കട്ടെ
വെള്ളത്തുള്ളി യായ് അടര്‍ന്നു വീണ്‌ അരുവിയുടെ മാറില്‍
പതിക്കുവാന്‍ എന്നെ മാടി വിളിക്കുന്ന അരുവിയുടെ കളനാദത്തില്‍
ഞാന്‍ മയങ്ങി പോവുകയില്ല
അടരുവാന്‍ വയ്യ ഇനിയും
മയക്കത്തില്‍ എപ്പോഴോ കൈവിട്ടു പോയി ഞാന്‍
അരുവിയുടെ കൈകളില്‍ പതിച്ചതും
വാരിയെടുതെപ്പോഴോ ഞാന്‍ അറിയാതെ അരുവിന്‍ തന്‍
കരങ്ങളില്‍ മുഴുകി ഒഴുകുവാന്‍ തുടങ്ങിയോ
ഈ ജീവിതം എത്ര സുന്ദരം ,
മേഘക്കീറില്‍ ഉറങ്ങി ഞാന്‍ പുറം ലോകമറിയാതെ
മേലെ മേഘകീര്‍ എന്നെ നോക്കി അപ്പോഴും പുഞ്ചിരിച്ചു കൊണ്ടേ യിരുന്നു
അവനില്‍ നിന്നും ഒളിക്കുവാന്‍ ഞാന്‍ അരുവിയുടെ ആഴങ്ങളിലേക്ക് പതിച്ചു ..
അരുവിയുടെ കള നാദം ഇപ്പോള്‍ നിലച്ചിരിക്കുന്നു
രൌദ്രഭാവത്തോടെ പാറക്കൂട്ടങ്ങളെ തട്ടി അകന്നു
എന്നെ പോലെ യുള്ള ഒരു പാട് വെള്ളതുള്ളികളെ വേദനിപ്പിച്ചു
കുതിച്ചു പായുകയാണ്
എന്‍ മേഘകീര്‍ തന്നെ എന്‍ സ്വര്‍ഗം
വന്നു ചേര്‍ന്നൊരു സൂര്യകിരണ മെന്നെയും
വാരിയെടുത്തു എത്തിച്ചു മേഘകീറിന്‍ മടിയിലെന്നെ ...




1 അഭിപ്രായം:

dreamer പറഞ്ഞു...

കൊള്ളാം, വാക്കുകള്‍ കൂടുതല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമോ... അരുവിക്കുമുണ്ടൊരു രസം, അതിലും യാത്ര ചെയ്യൂ. കൂടുതല്‍ എഴുതൂ. ആശംസകള്‍