എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 25, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ ഏകാദശി.....എനിക്ക് ഇപ്പൊ ഓര്‍മ്മ വരുന്നത് കഴിഞ്ഞ ഏകാദശി ആണ് ..




ഗുരുവായൂര്‍ ഏകാദശി


കണ്ണിലെ കൃഷ്ണമണി പോലെന്‍ കണ്ണന്‍
മനസ്സിലെ നിറദീപം എന്‍ കണ്ണന്‍
കണ്ടിട്ടും തൊഴിതിട്ടും മതി വരാതെ
എന്നും എന്‍ ഉള്ളില്‍ എന്‍ കണ്ണന്‍...


എനിക്ക് ഇപ്പൊ ഓര്‍മ്മ വരുന്നത്
കഴിഞ്ഞ ഏകാദശി ആണ് ..
എന്ത് തിരക്കായിരുന്നു അവിടെ ..ക്യൂവില്‍ നിന്ന് മടുത്തു .
അയ്യോ ഈ കണ്ണന്‍ പ്രിയപ്പെട്ടവന്‍ ആണോ ഏല്ലാവര്‍ക്കും? എനിക്ക് ദേഷ്യം വന്നു .


എന്റെ മാത്രം എന്ന് ഞാന്‍ മനസ്സില്‍ കരുതിയതാ
ചെന്ന് നോക്കിയപ്പോള്‍ അവിടെ ജന സമുദ്രം
ആദ്യം ആയാണ് ഞാന്‍ ഏകാദശി തൊഴാന്‍ പോകുന്നത്
വ്രതം ഒന്നും ഇല്ല കേട്ടോ അറിയാതെ ചെന്ന് പെട്ടതാ
അവന്‍ എന്നെ ക്യൂവില്‍ നിര്‍ത്തി നരകിച്ചു.
അയ്യോ പോലീസിനോട് എല്ലാം എനിക്ക് ദേഷ്യം തോന്നി
അവന്റെ ഒക്കെ ഒരു ജാട!
അതിന്റെ കൂടെ മഴയും, അതും കുറെ നനഞ്ഞു .
എന്നാലും ഞാന്‍ കണ്ടിട്ടേ പോകു എന്ന വാശിയില്‍ ആയിരുന്നു
എന്നോടാ അവന്റെ കളി..
ഈ പ്രാവശ്യം ഞാന്‍ കിഴക്കേ നടയിലാ ക്യൂ നിന്നത്
എപ്പോഴും പടിഞ്ഞാറെ നടയില്‍ സ്ത്രീകള്‍ ഉള്ള ക്യൂവിലാണ് നില്‍ക്കാറുള്ളത്
അത് കൊണ്ട് പെട്ടന്ന് കയറി തൊഴാന്‍ പറ്റും
പക്ഷെ ഏകാദശിക്ക് പോലീസിന്റെ ഒരു ജാട
60 വയസ് ആയവരെ മാത്രേ അതിലെ വിടൂ
അത് കൊണ്ട് ഞാന്‍ കിഴക്കേ നടയില്‍ പോയി നിന്നു
ചെന്നു നോക്കിയപ്പോള്‍ മഞ്ജുള ആല്‍ വരെ ക്യൂ
പിന്നെ പറയാനുണ്ടോ കഥ നില്‍കതന്നെ 
എന്നാലും വേണ്ടില്ല
അവനെ കണ്ടിട്ട് തന്നെ ബാക്കി കാര്യം
അപ്പൊ ദാ എന്നെ പരീക്ഷിക്കാന്‍ എന്ന പോലെ ...........
അവന്‍ എന്റെ മേല്‍ മഴ ആയി പെയ്യ്തു തുടങ്ങി
ഞാന്‍ ആരാ മോള്‍..!
ഞാന്‍ വിട്ടു കൊടുക്കില്ല
ഞാന്‍ അവിടെ നിന്നു അവനെ സ്വീകരിച്ചു
നില്‍പ്പിനു കാഠിന്യം ഏറി വരുന്നു
അവനു എന്നെ പറ്റി ഒരു ചിന്ത ഇല്ല
അവനു സമയത്തിന് തിന്നണം, 
വെള്ളം കുടിക്കണം,  ഒരുങ്ങണം
അതിനു വേണ്ടി ഇടക്ക് ഇടക്ക് വാതില്‍ അടക്കും
ഇതൊക്കെ ഞാന്‍ കണ്ടലോ? 
അവന്‍ ഒരു ഒരുങ്ങുന്നത് ഞാന്‍ കണ്ടാല്‍ അവനു നാണം
പിന്നെ തിന്നുന്നത് കണ്ടാല്‍ ഞാന്‍ കൊതിവിടും അത്രേ ..!
അത് കൊണ്ട് വാതില്‍ അടച്ചു അടച്ചു കളിക്കുവാ അവന്‍
പിന്നെ ഞാന്‍ എല്ലാം അങ്ങ് സഹിച്ചു
അങ്ങനെ വിടാന്‍ പാടില്ലല്ലോ
എന്തായാലും ഇഴഞ്ഞു ഇഴഞ്ഞു അവന്റെ അടുക്കല്‍ എത്തി
അപ്പൊ അവന്റെ ഒരു കള്ള ചിരി
എന്തിനാണെന്ന് അറിയാമോ
ഞാന്‍ മുഴുവന്‍ നനഞ്ഞു നില്കുവല്ലേ
അതിന്റെ കൂടെ സാരിയും
പിന്നെ പറയണോ കഥ
അവനു കളിയാക്കാന്‍ അത്രയും തന്നെ ധാരാളം
എനിക്ക് ചെറുതായി ദേഷ്യം വന്നു
എന്നാലും ഞാന്‍ അവനെ ഒന്ന് നോക്കി
അമ്പമ്പോ...........!!!
അവന്റെ ഒരു സ്റ്റൈല്‍
ഒരു ചുമന്ന കോണകം
കയ്യില്‍ ഓടക്കുഴല്‍
തലയില്‍ കിരീടം
പിന്നെ കുറെ മാല
അവന്റെ ഒരു വളിച്ച ചിരിയും..
എല്ലാവരെയും ഞാന്‍ പറ്റിച്ചേ എന്ന് പറഞ്ഞ ഒരു ചിരി ഉണ്ടല്ലോ അത് തന്നെ
പിന്നെ കൂടുതല്‍ ടൈം നിന്നു നോക്കാന്‍ പറ്റില്ല
തിരക്ക് അല്ലെ തള്ളി തള്ളി വിടുവല്ലേ
എന്നാലും ഒറ്റ നോട്ടത്തില്‍ അവനെ ആകെ ഞാന്‍ ഒന്ന് നോക്കി
അവനെ കണ്ടു മതിയാകാതെ ഞാന്‍ ഒന്ന് കൂടി എത്തി നോക്കി
ഗണപതിയെ തൊഴുതു പിന്നില്‍ വന്നു
അവിടെ കുറെ നേരം നിന്നുഎന്തോ മനസിന്‌ ഒരു സമാധാനം പോലെ
ആരോ എന്നോട് കൂടെ ഉള്ളത് പോലെ ഞാന്‍ ഒറ്റക്ക് അല്ല എന്ന തോന്നല്‍
പിന്നെ ഹനുമാനെ തൊഴുതു ഇറങ്ങാന്‍ നേരം
 അവിടെ നിന്ന ഒരു ദേവസ്വം ബോര്‍ഡിലെ ആള്‍ എനിക്ക് ഒരു അര്‍ച്ചന തന്നു
ദക്ഷിണ കൊടുത്ത് ഞാന്‍ ഇറങ്ങി മനസില്ലാ മനസോടെ
എനിക്ക് ഇനിയും കാണണം എന്ന് ഞാന്‍ കണ്ണനോട് രഹസ്യമായി പറഞ്ഞു
അവന്‍ പറഞ്ഞു ഇപ്പൊ തിരക്കല്ലേ ഈ തിരക്കെല്ലാം 
കഴിഞ്ഞു നമുക്ക് കാണാം എന്ന് അവന്‍ എന്നോട് ചെവിയില്‍ പറഞ്ഞു
ഞാന്‍ പതുക്കെ തലയാട്ടി തിരിഞ്ഞു നടന്നു
..................................
പക്ഷെ എനിക്ക് പിന്നെ കാണാന്‍ പറ്റിയില്ല
ഇപ്പൊ ഞാന്‍ നാട്ടില്‍ ഇല്ല അവനു അറിയാം.
എല്ലാം,എന്നെ, എന്റെ മനസ്സ്,ഞാന്‍ എന്താണെന്നു,
എന്റെ അവസ്ഥ, എല്ലാം എല്ലാം അവനു മാത്രം അറിയാം
എന്റെ മാത്രം കണ്ണന്‍ ....


വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്. കൂടാതെ, ഭഗവാന്‍ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച്‌ അര്‍ജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്.
നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തി ല്‍ ഭഗവാ ന്‍ എഴുന്നള്ളും. ഭഗവാന്റെ സ്വ ര്‍ ണ്ണക്കോലം പുന്നത്തൂ ര്‍ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂ ര്‍ കേശവനവകാശപ്പെട്ടതായിരുന്നു. പുല ര്‍ ച്ച യോടെ കൂത്തമ്പലത്തി ല്‍ ദ്വാദശിപ്പണ സമ ര്‍ പ്പണം ആരംഭിക്കും. അടുത്ത ദിവസം രാവിലെ വരെ അതുതുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാ ല്‍ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ.





5 അഭിപ്രായങ്ങൾ:

keraladasanunni പറഞ്ഞു...

കണി കാണും നേരം കമല നേത്രന്‍റെ...

കൃഷ്ണാ, ഗുരുവായൂരപ്പാ, എല്ലാവരേയും രക്ഷിക്കണേ.

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

ഗുരുവാ‍യൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും.....

സുദർശന രഘുനാഥ്‌ വനമാലി പറഞ്ഞു...

കണ്ണാ! കാരുണ്യമൃതവർഷം പെയ്യുന്ന ആ കടാക്ഷം അത് മതിയല്ലോ........
ഹരേ ഹരേ ഹരേ !

സുദർശന രഘുനാഥ്‌ വനമാലി പറഞ്ഞു...

കണ്ണാ! കാരുണ്യമൃതവർഷം പെയ്യുന്ന ആ കടാക്ഷം അത് മതിയല്ലോ........
ഹരേ ഹരേ ഹരേ !

സുദർശന രഘുനാഥ്‌ വനമാലി പറഞ്ഞു...

കണ്ണാ! കാരുണ്യമൃതവർഷം പെയ്യുന്ന ആ കടാക്ഷം അത് മതിയല്ലോ........
ഹരേ ഹരേ ഹരേ !