
കുഞ്ഞാക്കയുടെ വീട്ടില്‍ എന്താ ബഹളം ? ആള് ഇന്നും ഫിറ്റാണോ ? മോളെ നീ ഉറങ്ങിയോ . ഇവളുടെ ഒരു കാര്യം.. പായ കണ്ടാല്‍ മതി ഉറങ്ങി പോകും . മോളെ സുജിനീ . പാതി അടഞ്ഞ മിഴിയുമായി സുജിനി ഉണര്‍ന്നു . നാശം ഉറങ്ങാനും സമ്മതിക്കില്ലേ . ഇത് എന്നും ഉള്ളതല്ലേ? നിങ്ങള്‍ക്ക് വേറെ പണി ഇല്ലേ ? അവിടെ കിടന്നു ബഹളം കൂടട്ടെ . എന്നും പറഞ്ഞു സുജിനി വീണ്ടും ഉറക്കം തുടര്‍ന്നു .
ലെജിയും സുജിനിയും സ്നേഹിച്ചു കല്യാണം കഴിച്ചവരായിരുന്നു . അഞ്ചു വര്‍ഷത്തെ നീണ്ട പ്ര ണ യത്തി നൊടുവില്‍ വിവാഹം . അതും വീട്ടുകാരുടെ സമ്മത തോടെ തന്നെ .
സുജിനി എത്ര ദേഷ്യം പിടിച്ചാലും ലെജി ഒന്നും പറയില്ല , അവനു അവളെ അത്രക്ക് സ്നേഹം ആയിരുന്നു . സുജിനിക്ക് ആണെങ്കില്‍ മൂക്കത്ത് ആയിരുന്നു ദേഷ്യം .
ചെറിയ കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷന്‍ അടിക്കുന്ന സ്വഭാവം ആയിരുന്നു ലെജിയുടെത് . കുഞ്ഞാക്കയുടെ വീട്ടിലെ ബഹളം കേട്ടിട്ട് അവനു ഉറക്കം വന്നില്ല , മോള് കിടന്നോ , ഏട്ടന്‍ നോക്കിയിട്ട് വരാം എന്നും പറഞ്ഞു വാതില്‍ പൂട്ടി ലെജി ഇറങ്ങി, സുജിനിയാകട്ടെ ഉറക്കത്തില്‍ മുഴുകി ഇതൊന്നും കേട്ട് പോലുമില്ല .
കുഞ്ഞാക്കയുടെ വീട്ടില്‍ എത്തിയ ലെജിക്ക് കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി . പുതപ്പു കീറോടി എന്നു ചോദിച്ചായിരുന്നു വഴക്ക് ,കള്ളിന്റെ ലഹരിയില്‍ വാക്കുകള്‍ ഒന്നും പുറത്തു വരുന്നുണ്ടായിരുന്നില്ല . ഭാര്യയാകട്ടെ വാതില്‍ അടക്കുകകയും ചെയ്തു, വീടിനു പുറത്തു നിന്നിട്ടാണ് ഈ ബഹളം . തൊട്ടടുത്ത വീട്ടിലെ ഉണ്ണി ചേട്ടനോട് എന്താണ് കാര്യം എന്നു തിരക്കി .
എന്റെ ലെജി , ഇത്രയും നേരം ഉമ്മറത്ത് ഇരുന്നു സ്നേഹത്തോടെ സംസാരിക്കാരുന്നു ഇവര്‍ . ഇന്ന് പ്രസ്സില്‍ നിന്നും ശബളം കിട്ടിയ ദിവസം അല്ലെ , നമ്മുടെ പുതപ്പ് എല്ലാം കീറി , ഒരെണ്ണം ഞാന്‍ നാളെ വാങ്ങിച്ചു വരാം . എന്നിട്ട് നീ അത് കഴുകി ഉണക്കണം , കഴുകുമ്പോള്‍ അതെങ്ങാനും കീറിയാല്‍, പുതപ്പു കീറോടീ , നീ എന്നും പറഞ്ഞിട്ടായി വഴക്ക് .." അപ്പൊ പുതപ്പു വാങ്ങിച്ചിട്ടും ഇല്ല ; കഴുകിയിട്ടും ഇല്ല അല്ലെ ? അതിനു മുന്പേ വഴക്ക് തുടങ്ങിയോ ? എന്റെ ഈശ്വരാ ഈ കുഞ്ഞാക്കയുടെ ഒരു കാര്യം !!
പാതി ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന സുജിനി , ലെജിയെ കാണാതെ കരയാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞിട്ടും കൊച്ചു കുട്ടികളെ പോലെ ആയിരുന്നു അവള്‍. ഏട്ടാ.. എന്നു ഉറക്കെയുള്ള വിളി കേട്ട് ഉണ്ണി യേട്ടനുമായി സംസാരിച്ചിരുന്ന ലെജി വീട്ടിലേക്ക് ഓടി ചെന്നു.
നീ എവിടെ ആയിരുന്നു ലെജി ? വലിയ ആളു വന്നിരിക്കുന്നു . ഞാന്‍ അപ്പോളെ പറഞ്ഞതാ" ഞാന്‍ അവിടെ കുഞ്ഞാക്കയുടെ വീട്ടില്‍ പോയതല്ലേ മോളെ ? അവിടെ ഭയങ്കര തമാശ . ഉണ്ണിച്ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ നിര്‍ത്താതെ പറയാന്‍ തുടങ്ങിയ ലെജിയുടെ വായ പൊതി സുജിനി പറഞ്ഞു ." പ്രസംഗം നിര്‍ത്ത്. എനിക്ക് ഉറങ്ങണം !"
ചുകന്നു തുടുത്ത മുഖവുമായി അടുത്ത് വന്നു ചിണുങ്ങുന്ന സുജിനിയെ കൂട്ടി ഉറങ്ങാന്‍ പോകുമ്പോള്‍, ഈ ദേഷ്യം തന്നെ അല്ലെ സുഖമുള്ള സ്നേഹം എന്നു പറഞ്ഞു ലെജിയുടെ മനസ് സന്തോഷിക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ