എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 3, വ്യാഴാഴ്‌ച

പാദസരം




പിന്നിട്ട കഥകളില്‍  ഞാന്‍ മുഴുകി ഇരിക്കാറുണ്ടായിരുന്നു പലപ്പോഴും നിന്റെ മുഖം ആയിരുന്നു തെളി നീര്‍ പോലെ മനസ്സില്‍ നിറയാറുണ്ടായിരുന്നത്...
പറമ്പിലെ വാക മര ചോട്ടില്‍ വെച്ചു കൈ പിടിച്ചു വലിച്ചപ്പോള്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘം  പൊലെയായിരുന്നു നിന്‍റെ മുഖം….അമ്പലത്തില്‍ പോകുന്ന വഴികളില്‍ കണ്ടു മുട്ടുമ്പോള്‍ കണ്ണിറുക്കി കാട്ടിയപ്പോള്‍  പിന്‍ വലിച്ച നിന്റെ പാദങ്ങളില്‍ വിരിഞ്ഞ പാദസരത്തിന്റെ സ്വരം എന്റെ മനസ്സില്‍ ഇന്നും അലയടിക്കുന്നു .. 



പിന്നീടെപ്പോഴോ നമ്മുടെ ഹൃദയങ്ങളും സ്വപ്നങ്ങളും ഒരേ തീരത്ത്  അലയടിക്കാന്‍ തുടങ്ങി ..നമുക്കിടയില്‍ എന്നാണു നീയും ഞാനും നമ്മുടെ മാത്രം സ്വപ്നങ്ങളും ചേക്കേറിയത് ?  
വാക മരവും അമ്പല വഴികളും പാദസരത്തിന്റെ സ്വരവും


ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍ ...വാക്കുകളാല്‍ ബന്ധിച്ച  ചങ്ങലയല്ല ജീവിതം ,  സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാര ത്തിനുള്ള  പ്രാര്‍ത്ഥനയാണ് ഈ ജന്മം മുഴുവന്‍  നിനക്കായ് ഞാന്‍ കരുതി വെക്കുന്നത് ...



PhotobucketPhotobucketPhotobucket

അഭിപ്രായങ്ങളൊന്നുമില്ല: