
നിന്നിലേക്കുള്ള ദൂരം എത്രയാണ് ?
ഒരു നിശ്വാസ ത്തിന്റെയോ?
എന്‍ ഇമ വെട്ടി തുറക്കുന്ന സമയമാണോ ?
എന്നെ തഴുകി നീങ്ങുന്ന കാറ്റിന്റെ വേഗതയാണോ ?
പെയ്തൊഴിഞ്ഞ മഴയില്‍ മരച്ചില്ലകളില്‍ നിന്ന് ഇറ്റു വീഴുന്ന മഴത്തുള്ളികളുടെ വേഗതയാണോ ?
മുറ്റത്തെ ചെമ്പക പൂവില്‍ നിന്നും വിരിയുന്ന സുഗന്ധ ത്തിന്‍ വേഗതയാണോ ?
അതോ വിരഹത്തില്‍ നിന്നും വിരിയുന്ന കണ്ണു നീര്‍ തുള്ളികളുടെ വേഗതയാണോ ?
നിന്നിലേക്കുള്ള ദൂരം എനിക്ക് അളക്കാന്‍ കഴിയുന്നില്ല ..
ഈ ദൂരം അത് തന്നെയല്ലേ നിന്നോടുള്ള എന്റെ പ്രണയവും ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ