
പിണങ്ങി തിരിഞ്ഞു നില്‍ക്കുമ്പോള്‍
കൊഞ്ചലില്‍ വിരിയുന്ന പരിഭവം ചൊല്ലുമ്പോള്‍
എന്റെ മനസ്സ് സ്നേഹാര്‍ദ്ര മാകുന്നു
വഴക്കിട്ടു തിരിഞ്ഞു നടക്കുമ്പോള്‍
അവളുടെ കുപ്പിവളകളുടെ നാദം എനിക്കെന്നും അനുഭൂതി
മുറ്റത്തെ മുല്ലവള്ളിയില്‍ വിരിഞ്ഞ മുല്ല മൊട്ടുകള്‍
അവളുടെ മുടിയിഴകളില്‍ വിരിഞ്ഞപ്പോള്‍
എന്റെ മാറില്‍ തല ചായ്ച് എന്നോട്
കവിതകള്‍ ചൊല്ലി തരുമ്പോള്‍
മുടിയിഴകളില്‍ തലോടി നിന്നെ ഉറക്കുവാന്‍
കൊതിക്കുന്നു മനമിപ്പോഴും
പാതി മയങ്ങുന്ന നേരത്ത് മെല്ലെ
തലോടി ചൊല്ലി ഞാന്‍ നീ എന്നും എന്‍ കുറുമ്പി പൈതലല്ലേ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ