എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

പ്രണയത്തിന്റെ മുഖം














എന്റെ ജീവനാണ് നീ, എന്റെ മിടിപ്പാണ്‌ , എന്റെ എല്ലാം എല്ലാം ആണ്.


കണ്ണ് തുറന്നാലും കണ്ണ് അടച്ചാലും



നിന്റെ മുഖം മാത്രമാണെന്റെ മനസ്സില്‍ .



നിന്നെ വേദനിപ്പിക്കാന്‍ എന്റെ മനസിന്‌ കഴിയുകയില്ല .



.ഓരോ നിമിഷവും നിന്നോടുള്ള സ്നേഹം



എന്റെ മനസ്സില്‍ നിറഞ്ഞു കവിയുന്നു ..



അവളെ മാറോട് ചേര്‍ത്ത് അവന്‍ പതിയെ പറഞ്ഞു .



എന്റെ പ്രിയ നീ ഇല്ലാതെ ഒരു നിമിഷം



എനിക്ക് ചിന്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല .



ഞാന്‍ അറിയാതെ നീ എപ്പോളോ



എന്റെ ജീവനില്‍ അലിഞ്ഞുവല്ലോ ..



നിന്നെയും വാക്കുകള്‍ കൊണ്ട് പോലും



വേദനിപ്പിക്കാന്‍ എനിക്ക് ആകില്ല ..



അവന്റെ മാറില്‍ തല വെച്ച് മയങ്ങുമ്പോള്‍ അവളും മെല്ലെ പറഞ്ഞു ..



വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയം



കല്യാണം കഴിഞ്ഞു പിന്നെയും ദിവസങ്ങളോളം തുടര്‍ന്നു .



കല്യാണം കഴിഞ്ഞാലും നമ്മുടെ പ്രണയം നശിക്കില്ല



എന്ന് കൂട്ടുകാരോട് പറഞ്ഞത് അവര്‍ ഓര്‍ത്തു .



അവരുടെ പ്രണയത്തിനു ദിവസങ്ങള്‍



ചെല്ലും തോറും തീവ്രത കുറഞ്ഞു വരുകയായിരുന്നു .



പ്രണയം ഒരു അഡ്ജസ്റ്റ് മെന്റ് ആയി മാറുന്നുവോ എന്ന്



പലപ്പോഴും ചോദിക്കണം എന്ന് അവര്‍ വിചാരിച്ചിരുന്നു .



കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു.



ഒരു ദിവസം ജോലി കഴിഞ്ഞു അവന്‍



വീട്ടില്‍ വന്നു ഇരിക്കുമ്പോള്‍ അവളുടെ



ചോദ്യത്തിന് ദേഷ്യത്തോടെ ഉത്തരം പറഞ്ഞ



അവന്‍ ചായ ഗ്ലാസ്‌ എറിഞ്ഞു ഉടച്ചു .



ഇത് വരെ കാണാത്ത അവന്റെ



സ്വഭാവത്തിന് മുന്നില്‍ അവള്‍ പകച്ചു നിന്നു.ടേബിള്‍



ഇരുന്നിരുന്ന ഗ്ലാസ്‌ അവളും എറിഞ്ഞു പൊട്ടിച്ചു .



കല്യാണത്തിന് മുന്പ് കാണാത്ത അവരുടെ



സ്വഭാവത്തിന് മുന്പില്‍ കൂടെ ഉണ്ടായിരുന്ന പ്രണയവും പൊട്ടിച്ചിതറി .



പരസ്പരം മുഖം തിരിച്ചു നടക്കുമ്പോള്‍



പ്രണയത്തിനു ഇങ്ങനെയും ഒരു മുഖം



ഉണ്ടെന്നു അറിയാന്‍ വൈകിപോയതിന്റെ



കാരണം തേടുകയായിരുന്നു അവര്‍.......!!!







അഭിപ്രായങ്ങളൊന്നുമില്ല: