
"നീ വരുന്നോ ഞാവല്‍ പഴം പെറുക്കാന്‍ ? ഞാന്‍ എത്ര നേരായി വിളിക്കുന്നു ? "
ഡീ നന്ദുവേ നിന്നെ എത്ര നേരായി കണ്ണന്‍ വിളിക്കുന്നു നീ അവിടെ എന്തെടുക്കുവാ ?" അമ്മയുടെ ഉച്ചത്തില്‍ ഉള്ള വിളി കേട്ട് ഞാന്‍ കശുമാവില്‍ നിന്ന് ചാടി ഇറങ്ങി .
കണ്ണാ ഞാന്‍ വന്നു . ഉടുപ്പില്‍ നിറയെ കശുമാങ്ങയു മായി ഓടി വരുന്ന എന്നെ നോക്കി അമ്മ പറഞ്ഞു . നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് കശുമാവില്‍ കയറരുതെന്ന് ? അച്ഛന്‍ ഇങ്ങു വരട്ടെ .
അച്ഛന്‍ ഇനി അടുത്ത ഓണത്തിനല്ലേ വരൂ . എന്റെ അച്ഛന്‍ എന്നെ വഴക്ക് പറയില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ഞാനും കണ്ണനും തോട്ടു വഴിയിലൂടെ ഒറ്റ ഓട്ടം . തോട്ടു വഴിയില്‍ സുധയും സക്കീറും കാത്തു നില്‍പ്പുണ്ടായിരുന്നു . എത്ര നേരായി നന്ദു നീ എവിടെയായിരുന്നു ? കാശു മാങ്ങ കണ്ടതും അവരുടെ ദേഷ്യമെല്ലാം മാറി .
വാ ഇനി നമുക്ക് ഞാവല്‍ പഴം പെറുക്കാന്‍ പോകാം , തോട്ടില്‍ നിറയെ പരല്‍ മീനുകള്‍ ഉണ്ട് . തോട്ടിലെ തണുത്ത വെള്ളത്തില്‍ തുള്ളി ചാടി ഞങ്ങള്‍ ആശാരി പറമ്പില്‍ കയറി . അവിടെയാണ് ഞാവല്‍ മരം . ഞാവല്‍ അപ്പൂപ്പന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുക .
ആശാരി പറമ്പിലെ തടിയന്‍ ബാബുവിന്റെ വീടിനടുതാണ് ഞാവല്‍ മരം. ബാബു ഞാവല്‍ പഴം ആര്‍ക്കും കൊടുക്കില്ല . എല്ലാരും പറയുമായിരുന്നു അവന്‍ കുശുമ്പന്‍ ആണെന്ന് . ഞങ്ങള്‍ക്കും അവനെ ഇഷ്ടം അല്ലായിരുന്നു .
പറമ്പില്‍ കയറിയതും കണ്ണനും സക്കീറും കല്ലെടുത്ത് എറിയാന്‍ തുടങ്ങി . ചറ പറ എന്ന ശബ്ദത്തോടെ വീഴുന്ന ഞാവല്‍ പഴങ്ങള്‍ ഞാനും സുധയും പെറുക്കി എടുക്കാന്‍ തുടങ്ങി , അപ്പുറത്തെ വീട്ടില്‍ നിന്നും ബാബു അലറി പറഞ്ഞു ,, ആരെടാ ഞാവല്‍ മരത്തിനു കല്ലെറിയുന്നത് ? വീട്ടില്‍ പോടാ " കല്ല് തലയില്‍ വീണു തല പോട്ടുമെടാ , കല്ലെടുത്ത് എറിയല്ലേ ഡാ " താഴെ വീണു കിടക്കുന്നത് പെറുക്കി എടുത്തോണ്ട് പോടാ "
ഇതൊന്നും വക വെക്കാതെ സക്കീറും കണ്ണനും ഏറു തുടര്‍ന്നു.
പെട്ടന്നാണ് കണ്ണന്റെ അനിയത്തി ചുക്കുടു പറമ്പിലേക്ക് ഓടി വന്നത് . വന്നതും ഒരു കല്ല് അവളുടെ തലയില്‍ പതിച്ചു, ചോര കൊണ്ട് അലറി കരഞ്ഞ അവളുടെ അടുത്തേക്ക് ബാബു ഓടി വന്നു വാരിയെടുത് വീട്ടിലേക്ക് കൊണ്ട് വന്നു, മരുന്ന് വെച്ചു. ഞങ്ങള്‍ പേടിച്ചു കരയാന്‍ തുടങ്ങി . ബാബു പറഞ്ഞു "വിഷമിക്കണ്ട ചുക്കു ടുവിന് ഒന്നും പറ്റിയിട്ടില്ല . മരുന്ന് വെച്ചിട്ടുണ്ട് വേഗം മാറും . ആരും കരയണ്ട .
ഞാന്‍ അപ്പോളെ പറഞ്ഞില്ലേ കല്ല് എറിയരുത് എന്ന് . "
നിങ്ങള്‍ എല്ലാരും വാ ഞാന്‍ വയറു നിറച്ചു ഞാവല്‍ പഴം തരാം . ആരും വിഷമിക്കണ്ട . ബാബുവിനെ അന്നാണ് ഞങ്ങള്‍ക്ക് ശരിക്കും മനസിലായത്
അതിനു ശേഷം ഞങ്ങള്‍ നല്ല കൂട്ടുകാരായി .
കാലം കുറെ കഴിഞ്ഞിട്ടും ഞാവല്‍ പഴം എന്ന് കേള്‍കുമ്പോള്‍ എനിക്ക് ഈ ഓര്‍മ്മകള്‍ ഓടി വരും . ഞങ്ങള്‍ ഇപ്പോളും നല്ല കൂട്ടുകാര്‍ ആണ്
കൂട്ടുകാരെ , പലരെയും നമ്മള്‍ നമ്മള്‍ ശരിക്കും മനസിലാക്കാതെ അറിയാതെ അല്ലെ തെറ്റിദ്ധരിക്കുന്നത് ? ഒരു സൌഹൃദത്തിന്റെ അടിസ്ഥാനം പരസ്പരം മനസിലാക്കല്‍ അല്ലെ ?
ഈ സൌഹൃദ ദിനത്തില്‍ കുട്ടിക്കാലത്ത് നമ്മള്‍ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ , ഇപ്പോള്‍ തെറ്റിദ്ധരിച്ചിരിക്കുന്ന ഏതെങ്കിലും കൂട്ടുകാര്‍ ഉണ്ടെങ്കില്‍ അവരുമായി സൌഹൃദം പുതുക്കാം ..
എല്ലാ കൂട്ടുകാര്‍ക്കും നന്ദു മോന്റെ ഹൃദയം നിറഞ്ഞ സൌഹൃദ ദിന ആശംസകള്‍ .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ