
പാടത്തെ നെല്ക്കതിരിന്റെ പച്ച മണവും
പട്ടം പറത്തുമ്പോള്‍ പാട വരമ്പിലെ ചെളിയില്‍ തെഞ്ഞി വീണപ്പോള്‍
കൂട്ടുകാര്‍ കൈ കൊട്ടി ചിരിച്ചപ്പോള്‍
സാന്ത്വനമായ് നീ അരികില്‍ വന്നതും
മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ ആട്ടി തന്നതും
പനി ച്ച് തുള്ളുമ്പോള്‍ ആശ്വസിപ്പിച്ചു കൂട്ടായ് ഇരുന്നതും
കരിവളകളും കണ്മഷിയും അണിയിച്ചു തന്നതും
തോരാത്ത പരിഭവങ്ങളും നമുക്ക് മാത്രമായ്
നിന്റെ സ്നേഹത്തിനു പകരമായ്
എന്തുണ്ട് ഈ ഭൂമിയില്‍
ഈ ആകാശത്തിന്‍ കീഴില്‍ എന്ത് കിട്ടിയാലും
നിന്റെ സ്നേഹത്തോളം വരികില്ല എനിക്ക് എതുമെന്നും
ഈ ലോകത്തിന്‍ ഏതു കോണില്‍ ആണെങ്കിലും
നിന്റെ ഈ സ്നേഹം , നിന്റെ ഈ ലാളന
മതി... എനിക്ക് ഇത് മാത്രം മതി...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ