
മഴ ചാറിതുടങ്ങിയിരുന്നു
ഓടിന്മേല്‍ വീഴുന്ന ഓരോ മഴത്തുള്ളിയും
കുതിച്ചു കിതച്ചു
ഉമ്മറപ്പടിയില്‍ ഇറ്റിറ്റു വീഴുന്നു
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍
കുഞ്ഞു കുഞ്ഞു തോടുകളാ യ്
പറമ്പിലേക്ക് ഒഴുകുന്നു
പെട്ടന്ന് മഴ കുറഞ്ഞു
മഴ കുറഞ്ഞപ്പോള്‍
മഴത്തുള്ളികളുടെ ശക്തിയും കുറഞ്ഞുപോയോ ?
കുഞ്ഞു കുഞ്ഞു തോടുകളുടെ ഒഴുക്കും കുറഞ്ഞു
അകലങ്ങള്‍ കൂടി
ഒഴുക്കിന്റെ ശക്തി പിന്നെയും കുറഞ്ഞു
പെട്ടന്ന് അതാ ആര്‍ത്തലച്ചു മഴ പിന്നെയും
ഇപ്പോള്‍ അകലങ്ങള്‍ ഇല്ല
ഒഴുക്കിന്റെ ശക്തി വളരെ കൂടി
മഴത്തുള്ളികള്‍ ഒരുമിച്ചു
പിന്നെയും ഒഴുകി.......
മഴ സ്നേഹം ആകുന്നു
അത് തോരാതെ ആര്‍ത്തലച്ചു പെയ്തു കൊണ്ടേ ഇരിക്കണം .
അകലങ്ങള്‍ ഇല്ലാതെ ...........
ഓടിന്മേല്‍ വീഴുന്ന ഓരോ മഴത്തുള്ളിയും
കുതിച്ചു കിതച്ചു
ഉമ്മറപ്പടിയില്‍ ഇറ്റിറ്റു വീഴുന്നു
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍
കുഞ്ഞു കുഞ്ഞു തോടുകളാ യ്
പറമ്പിലേക്ക് ഒഴുകുന്നു
പെട്ടന്ന് മഴ കുറഞ്ഞു
മഴ കുറഞ്ഞപ്പോള്‍
മഴത്തുള്ളികളുടെ ശക്തിയും കുറഞ്ഞുപോയോ ?
കുഞ്ഞു കുഞ്ഞു തോടുകളുടെ ഒഴുക്കും കുറഞ്ഞു
അകലങ്ങള്‍ കൂടി
ഒഴുക്കിന്റെ ശക്തി പിന്നെയും കുറഞ്ഞു
പെട്ടന്ന് അതാ ആര്‍ത്തലച്ചു മഴ പിന്നെയും
ഇപ്പോള്‍ അകലങ്ങള്‍ ഇല്ല
ഒഴുക്കിന്റെ ശക്തി വളരെ കൂടി
മഴത്തുള്ളികള്‍ ഒരുമിച്ചു
പിന്നെയും ഒഴുകി.......
മഴ സ്നേഹം ആകുന്നു
അത് തോരാതെ ആര്‍ത്തലച്ചു പെയ്തു കൊണ്ടേ ഇരിക്കണം .
അകലങ്ങള്‍ ഇല്ലാതെ ...........


1 അഭിപ്രായം:
കൊള്ളാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ