എടീ .. ഇവിടെ വാടീ .. എത്ര നേരമായി നിന്നെ വിളിക്കുന്നു ? നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ തോട്ടിനരുകില്‍ പോകരുത് എന്ന് .. ഇവളെ കൊണ്ട് ഞാന്‍ തോറ്റല്ലോ ഈശ്വരാ .. അമ്മൂമ്മേ ഞാന്‍ ഒറ്റക്കല്ല .. ഞാന്‍ അവനു കൂട്ട് നില്‍ക്കുവാ . അമ്പഴങ്ങ പറിച്ചു തരം എന്ന് പറഞ്ഞു അവനാ ഇങ്ങോട്ട് കൊണ്ട് വന്നെ .. കൊഞ്ചി കൊഞ്ചി അവള് പറഞ്ഞു . ആണോ ഡാ ? അമ്മൂമ്മയുടെ ചോദ്യം കേട്ട് മരത്തില്‍ ഇരുന്നിരുന്ന കണ്ണന് ചാടിയിറങ്ങി . അയ്യോ അമ്മൂമ്മേ ഇവള് കള്ളം പറയുവാ , ഇവളെ എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നെ , അമ്പഴങ്ങ പറിച്ചു തരാന്‍ പറഞ്ഞു . ഇത് കേട്ടതും കള്ള കരച്ചിലോടെ ഞാന്‍ അമ്മൂമ്മയെ ഓടി ചെന്ന് കെട്ടിപിടിച്ചു അയ്യോ എന്റെ മോള് കരയല്ലേ . ഡാ കണ്ണാ നീ നുണ പറയണ്ട . എന്റെ മോള് അങ്ങനെ പറയില്ല . ഇഷ്ടം പോലെ അമ്പഴങ്ങ പറിച്ചത് വീട്ടില്‍ ഉണ്ടല്ലോ ? അല്ല അമ്മൂമേ ഇവളാ .. എന്നെ .. പറഞ്ഞു മുഴുമിപിക്കാന്‍ അവനെ അമ്മൂമ്മ സമ്മതിച്ചില്ല ..ചാഞ്ഞു കിടന്ന തെങ്ങില്‍ നിന്നും ഓലതുമ്പു വലിച്ചു കീറി പച്ച ഈര്‍ക്കില്‍ എടുത്തതും കണ്ണന് ഓടെടാ ഓട്ടം .
എന്നെ തിരിഞ്ഞു കണ്ണിറുക്കി ഓടുന്ന കണ്ണന്റെ ആ നിഷ്കളങ്കമായ മുഖം എന്റെ മനസ്സില്‍ ഇപ്പോളും ഉണ്ട് . വര്‍ഷങ്ങള്‍ക്ക് ശേഷംഅവന്റെ മടിയില്‍ കിടന്നു ഇതെല്ലം പറഞ്ഞു ചിരിക്കുമ്പോള്‍ അമ്മൂമ്മയെ പറ്റിച്ച ആ ദിവസങ്ങള്‍ ഓര്‍ത്തു കിടക്കുമ്പോള്‍ ഒരു വിഷമം മാത്രം .. അമ്മൂമ്മ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. അടുത്ത ജന്മത്തിലും അമ്മൂമ്മയുടെ പേരകുട്ടിയായാല് മതി എനിക്ക് .. എന്റെ കൊച്ചു കുസൃതികളിലും പുഞ്ചിരിയോടെ സ്നേഹം പകരുവാന്‍ ..


1 അഭിപ്രായം:
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ