
പുലരികളില്‍, സന്ധ്യകളില്‍, യാമങ്ങളില്‍ നിന്നെ ഞാന്‍ തേടി .ഇന്നിപ്പോള്‍ എന്റെ പുലരികളില്‍ സന്ധ്യകളില്‍ യാമങ്ങളില്‍ നിന്നെ കാണ്മാനില്ല . എവിടെയാണ് നീ പോയ് മറഞ്ഞത് ? ഉദിച്ചുയരുന്ന സൂര്യനെ ക്കാള്‍ എന്റെ മനസ്സില്‍ പ്രകാശം ചൊരിഞ്ഞു എന്നെ വഴി കാട്ടി നീ .. രാത്രിയില്‍ നീ എന്റെ മാറില്‍ തല ചായ്ച്ചു വെച്ചു പുഞ്ചിരിക്കുമ്പോള്‍ നിലാവിനേക്കാള്‍ തെളിച്ചമായിരുന്നു എന്റെ മനസിന് .. ഇന്നിപ്പോള്‍ നീ എവിടെയാണ് .. എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് മറഞ്ഞത് ? അസ്തമിക്കുന്ന സൂര്യനെ നോക്കി എത്ര തവണ നാം പറഞ്ഞിരുന്നു , ഇനി അവന്‍ നാളെയും വരും നമ്മളെ ഉണര്‍ത്താനായി..അവന്‍ വാക്ക് പാലിക്കുന്നു എന്നും ..നീ എന്തെ ഇനിയും എനിക്ക് വേണ്ടി ഉണരുന്നില്ല ? നീയെതിരുളില്‍ പോയി മറഞ്ഞാലും എന്റെ മനസ്സില്‍ വിരിയിച്ച പ്രകാശം അണയാതെ സൂക്ഷിച്ചിടും ഞാന്‍ ..
ഞാന്‍ നീയായ് ,നിനക്ക് വേണ്ടി നിന്നില്‍ ഞാന്‍ ഉണര്‍ന്നു കൊള്ളാം..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ