എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 മാർച്ച് 21, ബുധനാഴ്‌ച

വാടാമല്ലിയും ജമന്തിയും


Image Upload


വരുമെന്ന് നീ പറഞ്ഞത് വെറും വാക്കായിരുന്നോ ?

കാത്തിരുന്നു കാലമേറയത്രയും

വേനലില്‍ പെയ്തൊരാ മഴയിലെ സന്ധ്യയില്‍

വിടപറഞ്ഞു നീ അകന്നു പോയതല്ലേ

എന്റെ കണ്ണിലെ കണ്ണുനീരൊപ്പി നീ

ഈ കണ്ണുകളിനി നിറയരുതെന്നു ചൊല്ലി നീ

വേനലും വിട പറഞ്ഞു ,മഴക്കാലവും വിടപറയാറായ്

മഴ തോര്‍ന്നു തൊടിയില്‍ കിളിര്‍ത്ത

ചെടികളില്‍ പൂക്കളും വിരിഞ്ഞു

നിനക്കിഷ്ടപെട്ട വാടാമല്ലിയും ജമന്തിയും 

എന്നെ നോക്കി പരിഭവം പറഞ്ഞു ,
എന്നെ തലോടാന്‍ അവള്‍ എന്തെ വന്നില്ല

നിന്നെ പിരിയുവാന്‍ നേരമെന്‍

കണ്ണില്‍ നിറഞ്ഞ കണ്ണു നീരപ്പോള്‍

ഒരു മണി മുത്തായ്‌ പൂവില്‍ ചിതറി വീണു ...


ചാറ്റല്‍ മഴയില്‍



പെയ്തൊരാ ചാറ്റല്‍ മഴയില്‍

മയങ്ങി വീണു ഞാന്‍ സ്വപ്ന ലോകത്തില്‍

...........................................................

യാത്ര തുടര്‍ന്നു ഞാന്‍ എന്‍ സ്വപ്ന ലോകത്തില്‍

സുഖമാര്‍ന്ന യാത്രയില്‍ വഴിയോര കാഴ്ചകള്‍

കണ്ടു ഞാന്‍

പച്ചപ്പില്‍ മതി മയങ്ങി മേഘ കീറുകള്‍ താഴെ ഇറങ്ങി വന്നു

എന്നോട് കിന്നാരം പറഞ്ഞു

എന്‍ കാറിന്‍ ചില്ല് ജനാലയില്‍

മഴ തോര്‍ന്ന ആകാശം കണ്ടു ഞാന്‍

ആവോളം സന്തോഷം തിര തല്ലവേ

ഘോര ശബ്ദം എന്‍ കാതില്‍ പതിച്ചതും

കണ്ടു ഞാന്‍ ഏഴു സ്വര്‍ഗ്ഗവും

വേദനയില്‍ പുളഞ്ഞു ഞാന്‍ കീഴെ പതിക്കവേ

അലറി കരഞ്ഞു ഞാന്‍

ആരുണ്ട് ആരുണ്ട് എന്നെ രക്ഷിക്കുവാന്‍

ബോധം നഷ്ടപെട്ട എന്നെ നോക്കുവാന്‍ ആരുമില്ലാരും

ഈ വഴിയരികില്‍

എപ്പോഴോ ഏതോ കരങ്ങള്‍

എന്നെ വന്നു തഴുകിയതോര്‍ത്തു ഞാന്‍

മയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നതും

........................................

ചാറ്റല്‍ മഴയില്‍ കുതിര്‍ന്നൊര കാറ്റു ചൊല്ലി പറഞ്ഞുവോ എന്‍ കാതില്‍

രക്ഷിക്കുവാന്‍ മനസ്സ് കാട്ടുക നീ

വഴിയില്‍ പിടയുന്ന ഓരോ മനുഷ്യ ജീവനെയും .

നമ്മുടെ കണക്കു കൂട്ടല്‍



നാളെയെ കുറിച്ചാണ് പലരുടെയും ഉത്കണ്ട.

ചിലരുടെ ഉറക്കം തന്നെ അത് കളയുന്നു ..

''ഒരാള്‍ക്ക് നാല്പതാം വയസില്‍ ഒരു പരിശോധനയില്‍

ശ്വാസ കോശത്തില്‍ അര്‍ബുദം ഉണ്ടെന്നു കണ്ടെത്തി.

അയാള്‍ ഡോക്ടറോട് ചോദിച്ചു "എത്ര കാലം കൂടി എനിക്ക് ഉണ്ടാകും"

അദ്ദേഹത്തിന് ഒരു വര്ഷം ആയുസ് നീട്ടി കൊടുക്കാന്‍

വൈദ്യശാസ്ത്രത്തിനു പറ്റുമായിരിക്കും എന്നായിരുന്നു മറുപടി .

തന്‍റെ ഭാര്യ യുവതി ഒറ്റ മകന്‍ അവനു ആറ് വയസ് ആകുന്നതെ ഉള്ളു .

രോഗ വിവരം ആരോടും പറയാതെ അദ്ദേഹം കഠിനാധ്യാനം ചെയ്തു

പണം ഉണ്ടാക്കാന്‍ തുടങ്ങി .......

ഇതിനിടെ സ്കൂള്‍ ബസ്‌ മറിഞ്ഞു ഏക മകന്‍ മരിച്ചു .

ആ വിവരം അറിഞ്ഞ ഭാര്യ ഹൃദയ സ്തംഭനം മൂലം മരിച്ചു .

വൈദ്യ ശാസ്ത്രത്തിന്റെയും നമ്മുടെയും കണകുകൂട്ടല്‍ അല്ല

കാലത്തിന്‍റെ ... നാളെയെ കുറിച്ചുള്ള ഉത്കണ്ട ആവാം .

പക്ഷെ അത് അതിര് കവിഞ്ഞതാകരുത് .നാം മനുഷ്യര്‍

കൂട്ടുന്ന കണക്കുകള്‍ എപ്പോഴും തെറ്റാം.. ആ ബോധം നമ്മില്‍ ഉണ്ടാവണം ..







2012 മാർച്ച് 5, തിങ്കളാഴ്‌ച

തേങ്ങുന്ന എന്‍ മനം










നിന്നെ വഴക്ക് പറയുമ്പോള്‍

പിടയുന്ന എന്‍ മനം നീ കാണുമോ ?

നിന്നെ വിഷമിപിക്കുന്ന ഓരോ നിമിഷവും

തേങ്ങുന്ന എന്‍ മനം നീ അറിയുമോ ?

നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരാത്ത

എന്റെ മനസ്സിന്റെ ദാഹം നീ അറിയുമോ ?

അറിയാതെ പറയുന്ന വാക്കുകള്‍ക്ക്

പകരം വെക്കാന്‍ എന്റെ ഈ സ്നേഹം മതിയാകുമോ ?

അറിഞ്ഞിട്ടും പറയുന്ന വാക്കുകള്‍

നിന്‍ സ്നേഹത്തില്‍ എന്റെ സ്വാതന്ത്ര്യം ആണെന്ന് നീ അറിയുമോ












നിശയുടെ വിരിമാറില്‍










നിദ്രയില്‍, നിശയുടെ വിരിമാറില്‍ എന്നെ

വാരി പുണരാന്‍ എത്തുന്ന എന്റെ സ്നേഹമേ ..

നിനക്ക് ഞാന്‍ എന്ത് നല്‍കേണ്ടു?

ആ സ്നേഹത്തിനു പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ല ..

നീ എനിക്ക് ആരാണെന്നു അറിയില്ല ..

ഈ നിശയുടെ നിശബ്ദത പോലെ എത്ര ശാന്തമാണ് നമ്മുടെ ഈ സ്നേഹം..

കളങ്കം ഇല്ലാത്ത .. കള്ളത്തരങ്ങള്‍ ഇല്ലാത്ത ..

ഒരു തുളസി കതിര്‍ പോലെ നിര്‍മ്മലം നമ്മുടെ സ്നേഹം ..

ഈ സ്നേഹം ആര്‍ക്കും മനസിലാകില്ല ..

ഇതിന്റെ അര്‍ത്ഥവും ആഴവും വ്യാപ്തിയും ഒന്നും ആര്‍ക്കും മനസിലാകില്ല ..

എന്തിനു വേണ്ടി ഈ സ്നേഹം എന്ന് ഞങ്ങള്‍ക്കും അറിയില്ല ..

ഒരു വിവാഹം അതാണോ നമ്മുടെ മനസ്സില്‍ അല്ല .

സെക്സ് . അതിനു ഒട്ടും സ്ഥാനം ഇല്ല.

എന്നിട്ടും ഞങ്ങള്‍ സ്നേഹിക്കുന്നു വെറുതെ .

ഒന്ന് മാത്രം ഞാന്‍ തിരിച്ചറിയുന്നു ..

തമ്മില്‍ മറക്കാനോ പിരിയാനോ കഴിയില്ല എന്നുള്ള സത്യം .

സുക്ഷിച്ചിടുന്നു മധുരമായ ഓര്‍മ്മകള്‍



ചിലന്തി വല കൂട്ടിയ എന്റെ സ്കൂള്‍ സഞ്ചിയില്‍

ചിതലിന് ആഹാരമായി കുറച്ചു പുസ്തക താളുകള്‍

തട്ടി കളഞ്ഞു ഞാന്‍ ചിതലുകള്‍ ഒക്കെയും

ഏടുകള്‍ മറിക്കുമ്പോള്‍ പുത്തന്‍ പുസ്തകതിനുള്ളിലെ മണവും

മഴയില്‍ എത്ര കുതിര്‍ന്നോരീ ഈ പുസ്തകങ്ങളത്രയും...'

നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍

കൈ വിരലാല്‍ ഒപ്പിയെടുക്കവേ

പുസ്തകത്തില്‍ പകര്‍ന്ന വിയര്‍പ്പുതുള്ളികള്‍

മഷി പേനയാല്‍ എഴുതിയ കണക്കിന്റെ കളികള്‍..,

ചൂരല്‍ വടിയുമായ് ദാമോദരന്‍ മാഷും

പരീക്ഷ കഴിഞ്ഞു ഉത്തര പേപ്പര്‍ കിട്ടുന്ന സമയത്തുള്ള ആധിയും

വേനലവധിക്ക് കൂട്ടുകാരോടൊത്ത് കളിക്കാനുള്ള ഉത്സാഹവും

സ്കൂള്‍ തുറന്നു ആദ്യ ദിവസത്തെ സ്കൂള്‍ പോക്കും..,




മഴ പെയ്യുമ്പോള്‍ പുതിയ കുട നിവര്‍താനുള്ള ഗമയും

നെഞ്ചോട് ചേര്‍ക്കുന്നു ഇപ്പോഴും ഞാന്‍ എന്റെ സ്കൂള്‍ ദിനങ്ങള്‍

സ്കൂള്‍ സഞ്ചിയും എന്റെ പുസ്തകങ്ങളും..!

സുക്ഷിച്ചിടുന്നു ഞാന്‍ ഇപ്പോഴും

മധുരമായ ഓര്‍മ്മകള്‍ വീണ്ടും തുറക്കുവാന്‍...!

പശ്ചാത്താപം കൊണ്ട് എന്ത് നേടുന്നു നാം ?


Photo Sharing




തെറ്റുകള്‍ ചെയ്യാത്ത മനുഷ്യര്‍ ഉണ്ടോ ?

തെറ്റുകള്‍ പറയാത്ത മനുഷ്യര്‍ ഉണ്ടോ ?

പശ്ചാത്താപം എന്തിനും പരിഹാരമാണോ ?

തെറ്റ് ചെയ്തു പശ്ചാത്താപം ചെയ്തിട്ട് എന്ത് കാര്യം ?

അറിയാതെ ചെയ്യുന്ന തെറ്റും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റും

സാഹചര്യം മൂലം ചെയ്യുന്ന തെറ്റുകളും

എല്ലാം തികഞ്ഞവര്‍ ഉണ്ടോ ഈ ഭൂമിയില്‍

എന്നിരുന്നെന്നാലും ...

തെറ്റുകളില്‍ നിന്നും ശരികള്‍ പഠിക്കണം നാം

ഒരേ തെറ്റുകള്‍ പിന്നെയും ചെയ്യുമ്പോള്‍

പശ്ചാത്താപം കൊണ്ട് എന്ത് നേടുന്നു നാം ?

കണ്ണടക്കുന്നവര്‍ക്ക് എല്ലാം ഇരുട്ട് തന്നെ

സ്വയം കണ്ണടച്ച് ഇരുട്ടകുന്നവരോ ?




Friends18.com Orkut Scraps

കാരണമെന്തെന്നറിയാതെ തേങ്ങി ഇന്നെന്‍ ഉള്ളം








കാരണമെന്തെന്നറിയാതെ തേങ്ങി ഇന്നെന്‍ ഉള്ളം

തേങ്ങുന്ന നേരത്തും തെളിയുന്ന ഒരേ മുഖം മാത്രം

കാരണം തേടി ഞാന്‍ അലഞ്ഞു പിന്നെ

അലയുന്ന നേരത്തും അണയുന്ന നേരത്തും

മനസ്സ് മന്ത്രിച്ചോരെ മുഖം മാത്രം

വാക്കുകളാല്‍ മുറിവേറ്റു

ആ മുഖമാകെ വിളറിയ നേരത്തും

എനിക്കായ് പുഞ്ചിരി തൂകി നീ

എന്‍ ഉള്ളം തെളിയുവാന്‍..

''എന്‍റെ മാഷ് ''



ഒന്നാം ക്ലാസ്സു മുതല്‍ എഴാം ക്ലാസ്സു വരെ ഒരു സ്കൂളില്‍ ..

പുസ്തകത്തില്‍ സ്റ്റിക്കര്‍ ലേബല്‍ വാങ്ങിക്കാന്‍

വാശി പിടിച്ചു കരഞ്ഞിരുന്ന ഒരു കാലം . അതൊക്കെ പോട്ടെ .

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു സംഭവം ഉണ്ടായി .

ക്ലാസ് മാഷിന്റെ പേര് ദാമോദരന്‍ എന്നായിരുന്നു ,

ഉയരത്തില്‍ ആജനബാഹുവായിരുന്ന മാഷിന് പേരും വീണു ,

സദ്ദാം .. എട്ടാം ക്ലാസ്സ് മുതല്‍ ഞങ്ങളുടെ ക്ലാസ്സു മാഷ്‌,

ദാമോദരന്‍ മാഷ്‌ തന്നെയായിരുന്നു .

എല്ലാ വിഷയത്തിലും പിന്നോട്ടായിരുന്ന ഞാന്‍ ,

മാഷിന്റെ വിഷയത്തില്‍ ക്ലാസ്സില്‍ ഒന്നാം സ്ഥാനത്ത് ആയിരുന്നു .

'കണക്കു'' മാത്തമാറ്റിക്സ് .. അത് കൊണ്ട് മാഷിനു എന്നെ വലിയ ഇഷ്ടം ആയിരുന്നു .

അച്ഛന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന വാച്ച്

ഒരു ദിവസം ഞാന്‍ ക്ലാസില്‍ കെട്ടി കൊണ്ട് വന്നു .

എന്റെ അടുത്തിരുന്ന ബിന്ദു എന്ന കൂട്ടുകാരിക്ക് വാച്ച് വലിയ ഇഷ്ടമായി ,

വാച്ച് കാണുവാന്‍ എന്റെ കയ്യില്‍ നിന്ന് വാച്ച്

അഴിച്ചു മാറ്റുന്ന സമയത്ത് പെട്ടന്ന് താഴെ വീണു ,

അതിന്റെ ചില്ല് പൊട്ടി പോയി ,

എനിക്ക് ദേഷ്യം വന്നു ബിന്ദുവിനെ എന്റെ

സ്റ്റീല്‍ റൂളര്‍ എടുത്ത് ഒറ്റ അടി കൊടുക്കാന തോന്നിയത് .

വാച്ച് കണ്ടതും എനിക്ക് ആകെ വിഷമം ആയി ..

പുതിയ വാച്ച് .. പുത്തന്‍ വാച്ച് ,, എനിക്ക് ആകെ സങ്കടം വന്നു .

പിന്നെ പറയണ്ടല്ലോ ..ഞാന്‍ കരച്ചിലായി . .

ഈ സംഭവം മാഷും അറിഞ്ഞു . എന്നെ ക്ലാസ് റൂമില്‍ വിളിപ്പിച്ചു

അപ്പോള്‍ തന്നെ എന്നെയും കൂട്ടി അടുത്ത കടയില്‍ പോയി അതിന്റെ ചില്ല് മാറി .

മാഷ്‌ തന്നെ യാണ് പൈസ കൊടുത്തതും ,

എന്റെ മുഖത്തെ കണ്ണീരു മാറി , സന്തോഷം കണ്ടതും മാഷിനു സന്തോഷം ആയി .

സത്യം പറയാല്ലോ പിന്നെ ഞാന്‍ ആ മാഷിനെ എപ്പോഴൊക്കെയോ ഓര്‍ത്തിരുന്നു .

മാഷിനെ പോയി കാണണോ , സുഖ വിവരം തിരക്കാണോ ശ്രമിച്ചില്ല

എന്നതാകും ശരി .ജീവിത യാത്രയില്‍ പലരും വരുന്നു പോകുന്നു ,

നമ്മള്‍ എല്ലാവരെയും ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ടോ

അവരുടെ സുഖ വിവരം തിരക്കാറുണ്ടോ?

ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ സമയം എവിടെ അല്ലെ ?







അവനെ തേടി കടലിന്റെ അഗാധതയില്‍ ....



ഇടവഴികളില്‍ പെയ്തൊഴിഞ്ഞ തുലാമാസ മഴയും


കുളിര് നിറഞ്ഞു ചെളി പിടിച്ച ആ വഴികളില്‍


അവന്റെ ഒരു തിരിഞ്ഞു നോട്ടത്തിനായ്


ഒളി കണ്ണാല്‍ തിരിഞ്ഞു നോക്കിയത്


എന്റെ ഒരു പുഞ്ചിരിക്കായി


രാത്രികളെ അവന്‍ പകലുകളാക്കി മാറ്റിയിരുന്നുവോ


എന്റെ കണ്ണുനീരിനെ വിരല്‍ തുമ്പാല്‍


അവന്‍ മായ്ച്ചു കളയുമ്പോള്‍


മഷിത്തണ്ട് പോലെ ഞാന്‍ അവനെ വലിച്ചെറിഞ്ഞു


വാനവില്ല് പോലെ നിറഞ്ഞ സ്വപ്നങ്ങളുടെ


തോണിയില്‍ വെച്ച് അവനെ എനിക്ക് നഷ്ടപെട്ടപ്പോള്‍


പങ്കായം നഷ്ടപെട്ട ഞാന്‍ അലറി കരഞ്ഞപ്പോള്‍


സാഗരകന്യകെയേപാെല ആഴങ്ങളിേലക്കു ഊള യിട്ടു


ഞാനും ..


അവനെ തേടി കടലിന്റെ അഗാധതയില്‍ ....

പങ്കായം

Photo Sharing






കണ്ണ് നീരാല്‍ നീ എനിക്കായി മനസ്സില്‍
നീരൊഴുക്കി നിര്‍മ്മിച്ച നീല തടാകത്തില്‍
ഞാന്‍ ആകുന്ന കളി വഞ്ചിക്ക്
പങ്കായം ആകുന്ന സ്നേഹം നല്‍കി
തീരത്ത് എത്തും വരെ ഇരുന്നു
നീ എന്റെ കാതില്‍ പറഞ്ഞു
ഈ യാത്ര അവസനികാതെ ഇരുന്നെങ്കില്‍ .........
അവസാന യാത്ര വരെ നീ കൂടെ ഉണ്ടാകുമോ ..?

Image Host



തല ഉയര്‍ത്തി അല്ലെ നാമൊക്കെ നടക്കാറ്?



തല ഉയര്‍ത്തി അല്ലെ നാമൊക്കെ നടക്കാറ്?

ഏതു ഉന്നതനും അധമനും ശിരസ് ഏറ്റവും

മുകളില്‍ തന്നെ . അതെ മനുഷ്യനായി പിറന്നവനോക്കെ

ശിരസ് അഥവാ ബുദ്ധിയാണ് ഏറ്റവും മീതെ .

അതിനു താഴെ ഹൃദയം .അതയിത് ദയ .

അതിനു താഴെ ഉദരം. അതിലും താഴെ ജനനെദ്രിയം .

ഇതിനര്‍ത്ഥം മനുഷ്യന് ഏറ്റവും അധികം

വേണ്ടത് ബുദ്ധി ., പിന്നെ ദയ ., പിന്നെ അതിനൊക്കെ

താഴെ മാത്രമേ മനുഷ്യനായി പിറന്നവന്‍ ആഹാരത്തെയും

ഇന്ദ്രിയ സുഖങ്ങളെയും കാണാന്‍ പാടുള്ളൂ .

നാം ഓരോരുത്തരും ചോദിക്കണം നാം അങ്ങനെ ആണോ?

ഇനി മൃഗങ്ങളെ നോക്കു......

അവയുടെ ശിരസ്സും ,ഹൃദയവും ,ഉദരവും ,ജനനെദ്രിയവും

എല്ലാം ഒരേ തലത്തില്‍. അവ അങ്ങനെ തന്നെ ജീവിക്കട്ടെ .

നാം മനുഷ്യര്‍ ജഗതീശന്‍ നമ്മുക്ക് കല്‍പ്പിച്ച വഴിയിലൂടെ

മുന്നോട്ടു പോകാം ..

ഒറ്റമരം













പ്രണയങ്ങള്‍ എല്ലാം കൊഴിഞ്ഞു പോയ
ഒറ്റ മരത്തെ കണ്ടു ഞാന്‍ .
അടക്കി പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്‍റെ വേരുകള്‍ക്ക് കൂട്ടായി ഈ ഞാന്‍ നിന്നു.
മേഘം പൊടുന്നനെ  അവന്‍റെ മേല്‍
കോരി ചൊരിയാന്‍ തുടങ്ങി
അപ്രതിക്ഷ മഴയില്‍  ആത്ഭുതപെട്ടു ഈ ഞാനും .
അപ്പോഴേക്കും ഇലകള്‍ പൂത്തു വന്ന
ആ ഒറ്റ മരത്തിലേക്ക്  ഓടികയറി
ഇങ്ങനെ ആത്മഗതം ചെയ്തു ..,
മധുരമുള്ള  മഴ ..,!



Free Pictures







ആരും ആര്‍ക്കും സ്വന്തം അല്ല.ആണോ?


Photo Sharing








നമ്മുടെ ഒരു വര്ഷം കൂടി കൊഴിഞ്ഞു വീഴുന്നു പ്രതേകിച്ചു ഒന്നും സംഭവിക്കാതെ

എന്താണ് ജീവിതം അല്ലെ

ആരും ആര്‍ക്കും സ്വന്തം അല്ല.ആണോ?

എല്ലാം നമ്മുടെ ഒരു തോന്നല്‍ മാത്രം അല്ലെ

ജനിക്കുന്നത് ഒറ്റക്ക്, മരിക്കുന്നതും ഒറ്റക്ക്,

അവിടെ ആരാ നമ്മുക്ക് കൂട്ട് വരിക

പിന്നെ ജീവിക്കുന്ന കുറച്ചു സമയം.

ആ സമയത്തില്‍ എന്തെല്ലാം നാം കാട്ടി കൂട്ടുന്നു

തമ്മില്‍ തല്ലും കലഹവും അടിയും കുത്തും വെട്ടും

എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? എന്ന് ആര്‍ക്കും അറിയില്ല

ഇപ്പൊ തമ്മില്‍ തമ്മില്‍ സ്നേഹം വെറും പ്രഹസനം മാത്രം ..

ചില വാക്കുകളില്‍ ഒതുങ്ങുന്ന സ്നേഹ പ്രകടനം .

പെറ്റമ്മയെ വഴിയില്‍ ഉപേക്ഷിക്കുന്ന ,

സ്വന്തം രക്തത്തെ പീഡിപ്പിക്കുന്ന

ആര്‍ക്കും ആരോടും ദയയോ സഹതാപമോ ഇല്ലാത്ത

ഈ കാലത്ത് ജീവിക്കാന്‍ തന്നെ ലജ്ജ തോന്നുന്നു...!

Free Pictures







വെറുതെ വന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു


Upload Pictures









അറിയാതെ അലിയുന്നു നീ ,

അറിയുവനായ് അറിവിന്‍റെ ശിഖരങ്ങളില്‍

അറിയാത്ത ലോകത്ത് അരുമക്കിടവായ്

അമ്മതന്‍ മണിമുത്തായ് അമ്മിഞ്ഞയുണ്ടുറങ്ങി

അച്ഛനെ ഓര്‍ത്തു കരഞ്ഞു

അച്ഛന്‍ വരാതെ അമ്മ ഉറങ്ങാതെ

പ്രാണനാം നാഥന്‍റെ കലോച്ചക്കായ്‌

കാതോര്‍ത്തു കാതരയായി തളിരിതയായി

തളിരിട്ട കിനാവിന്‍റെ തീരത്ത്‌

ചപല മോഹത്തിന്‍ അപ്പുറത്ത്

ചഞ്ചട്ട വേലിയില്‍ മുള്ളുകളാല്‍

നീ കാത്തു കാക്കാതെ കാത്തു

കാരിരുമ്പ് എന്നകിലെന്‍ നാഥന്‍

വന്നനഞ്ഞാല്‍ എനികല്ലലില്ല

ഉറുമിക്കു മുന്‍പിലും തോറ്റിടാത്ത

ഉരിയാടി ഉടയാത്ത വാക്കുകളുമായ്

എന്‍ തോഴന്‍ വന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു

വെറുതെ വന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു ..











Photo Sharing







മഴക്കാഴ്ചയില്‍


Image Hosting








പുലര്‍ന്നിട്ടും ഒടുങ്ങാതെ

പെയ്തൊഴിയുന്ന മഴക്കാഴ്ചയില്‍

ചില്ലുജാലകത്തില്‍ മഴപൊഴിച്ച് ഇല കൊഴിഞ്ഞിട്ടും

പതിക്കാന്‍ മടിച്ച് ജാലകത്തിന്റെ മാറിലമര്‍ന്ന്....

എന്റെ ഓര്‍മ്മകള്‍ പോലെ......

കണ്ണൂനീരുപോലെ മഴത്തുള്ളിയില്‍
കുതിര്‍ന്ന് ഇനിയും എത്രനേരം.....

നിലാവ് വഴിയിട്ട വീഥികളിലെങ്ങും നിനക്കായ്

കാത്തിരുന്നൊരാ നിമിഷങ്ങളിലൊന്നും........

ഒരു രാത്രി ഇരുണ്ടു വെളുക്കവെ...മറക്കുന്നുവോ നീ

പാതിപാടാതെ പോയ പട്ടിന്റെ
ശീലുമായ് മറയുന്നുവോ നീ..

വരില്ലേ കാത്തിരിപ്പിന്റെ ഈ
അവസാന നിമിഷത്തിലെങ്കിലും.....

നീ വരാതെയീ വഴിത്താരയില്‍ ഞാന്‍
ചോരവാര്‍ന്നോഴുകും സ്വപ്നമായ്.....

നിലവിലലിയും നക്ഷത്രമായ്...............

അവിടെ നിന്നൊഴുകും കാലമായ്
ഞാന്‍ നിന്നിലെത്തും ഒരുകാല‍മെങ്കിലും

ഇന്നലെ കണ്ട സ്വപ്നത്തിലെ
നിറമുള്ള കവിതകളായിരുന്നു നീ .....

എന്റെ കവിതകളിലെ നിറമുള്ള
സ്വപ്നങ്ങളും നീയായിരുന്നു..


മഴ മൊഴിഞ്ഞതും , പുഴ പറഞ്ഞതും





Rainy Season Scraps, glitter, and pictures







മഴ മൊഴിഞ്ഞതും , പുഴ പറഞ്ഞതും ,

കടല്‍ മുരണ്ടതും, ഒരേ ഒരു കഥ !

കഥ ഒന്നാണ് എന്നലതിന്‍ ഭാവശ്രുതി

പലതായ് മാറുന്നു ചെവിയില്‍ എത്തുമ്പോള്‍

അതിന്‍ പൊരുള്‍ എന്തെന്ന്

അറിയുവാന്‍ എത്ര പരിശ്രമിച്ചിട്ടും

ഫലം പാരാജയം....!

മഴ മൊഴിയട്ടെ പുഴ പറയട്ടെ

കടല്‍ മുരളട്ടെ കഥ തുടരട്ടെ

നിതാന്ത കൌതുകം നിലനിര്‍ത്തി

നിത്യം നിശബ്ദ ശ്രോതവായ്

ഇവിടെ ഞാന്‍ നില്‍ക്കും .



Friends18.com Orkut Scraps

അച്ഛന്‍





മഴവില്ല് പോലെ ഉള്ള പുഞ്ചിരിയും

തുലാമാസത്തിലെ ഇടി നാദം പോലെ കോപവും

മഴ തോര്‍ന്ന ആകാശം പോലെ സാന്ത്വനവും

സ്മരിക്കട്ടെ ഞാന്‍ എന്‍ അച്ഛനെ

നിനച്ചിരിക്കാത്ത നേരത്താ ജീവനെ

കോരിയെടുത്തു പോയ്‌ മറഞ്ഞു ജഗദീശ്വരന്‍

ശരീരം മാത്രമായ് കത്തിയമര്‍ന്നപ്പോള്‍

ദൈവ സ്നേഹം പോല്‍ പ്രകാശിച്ചിടും

നിന്‍ സ്നേഹമെന്‍ അകതാരിലെന്നും..
ചുക്കുടുവിന്റെ അച്ഛന്റെ ഓര്‍മക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു

അച്ഛന്‍ വേര്‍പിരിഞ്ഞിട്ടു 18ദിവസം കഴിഞ്ഞു .

ഉയരങ്ങളിലേക്ക്



ഉയരങ്ങളിലേക്ക് പോകും തോറും

തെന്നി വീഴുമോ എന്നുള്ള ഭയം..

കാലിടറുമ്പോള്‍ തൊണ്ട ഇടറുമ്പോള്‍

വീണ്ടും ഉയരത്തിലേക്ക് കൈ പിടിച്ചു

ഉയര്‍ത്തിയതാരോ ?

ഇടറിയ കാലും വരണ്ട തൊണ്ടയും

വക വെക്കാതെ ഉയരത്തിലേക്ക് വീണ്ടും

ഞാന്‍ പിന്നെയും കുതിക്കട്ടെ..

എന്റെ പിന്നില്‍ ആരെയും എനിക്ക് കാണുന്നില്ല

എന്റെ കാഴ്ച മങ്ങിയതാണോ

അതോ ദൂര കാഴ്ചയില്‍ പിന്നില്‍ ഉള്ളവര്‍

ചെറുതായി പോയതാണോ ?

ഇപ്പോള്‍ എന്റെ കാലുകള്‍ക്ക് നടക്കാന്‍ ശേഷിയില്ല

ചലനമറ്റ ശരീരം മാത്രം

ഉയരത്തില്‍ വേഗം എത്താനുള്ള വ്യഗ്രതയില്‍

വഴി കാഴ്ചകള്‍ ഞാന്‍ കണ്ടില്ല

വക വെച്ചില്ല

ഇപ്പോള്‍ ചലനമറ്റ എന്റെ ശരീരം വക വെക്കാന്‍

ഭൂമിയിലെ ചെറുപ്രാണികള്‍ മാത്രം



Friends18.com Orkut Scraps

മനസ്





Friends18.com Orkut Scraps

മനസ്സിന് പിടിക്കാത്ത ഒന്നും എനിക്ക് വേണ്ട

സ്വയം പറഞ്ഞു ഞാന്‍

ഇഷ്ടമല്ലെന്നു കണ്ണുകള്‍ മൊഴിഞ്ഞപ്പോള്‍

മനസ്സില്‍ ഇഷ്ടത്തിന്റെ വേര് മുളച്ചു

ഇഷ്ടപെടണ്ട എന്ന് ചെവിയില്‍ ആരോ പറഞ്ഞപ്പോള്‍

നാക്കില്‍ നിന്നും മൊഴിഞ്ഞതും ഇഷ്ടമല്ല എന്ന് തന്നെ

അപ്പോളും മനസ്സ് ഹൃദയത്തോട് പറഞ്ഞു

ഇഷ്ടത്തിന്‍ വേരുകള്‍ എന്നില്‍ മുളച്ചു വല്ലോ

സ്വീകരിക്കു നീ എല്ലാത്തിനെയും,,.



Friends18.com Orkut Scraps

അഭിനിവേശം


Image Upload




എന്നെ പോലെ നീയും ജനുവരിയിലെ മഞ്ഞു തുള്ളികളെ സ്നേഹിച്ചിരുന്നതല്ലേ..

അന്ന് തോന്നിയ അഭിനിവേശം ആയിരുന്നില്ലേ നമ്മുടെ ഹൃദയബന്ധം ..

അതിനെ പ്രായത്തിന്‍റെ പക്വത ഇല്ലായ്മ ആയി കണ്ടു

ഇവിടെ വച്ച് വിടപറഞ്ഞു കൂടെ കൂട്ടുകാരാ ......
മൌനം ശുന്യതയില്‍ വീണുടഞ്ഞ നിമിഷങ്ങള്‍ ...!!

ഇന്ന് ജനുവരി അവസാനിക്കുകയാണ് .

അവനെ കുറിച്ചുള്ള ഓര്‍മകള്‍ക്കും ഒരു പടി ഇറക്കം

പക്ഷെ വീണ്ടും ഒരു ജനുവരി വരുമ്പോള്‍ അത് വീണ്ടും എത്തുമോ?

ഇതു തല്‍കാലിക വിട പറച്ചില്‍ ആയി മാറുമോ?

അവനോടു യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോള്‍

ആരോ പിന്നില്‍ നിന്നും വിളിക്കുന്ന പോലെ

നിര്‍നിമേഷനായി എന്നെ നോക്കി നില്‍കുന്ന അവന്‍റെ കണ്ണുകള്‍

എന്തോ മന്ത്രികുന്നത് പോലെ തോന്നി .

അരുതേ എന്നാണോ .....?

എന്റെ മനസ് മനസ് മന്ത്രിച്ചു ഞാന്‍ വരും

നിന്നെ കാണാന്‍ എനിക്ക് വരാതിരിക്കാന്‍ ആവില്ല

നിന്നെ കാണാന്‍ ഞാന്‍ വരും .നിന്‍റെ മൌനത്തില്‍ ഒളിക്കാന്‍

നിന്‍റെ സ്വപ്നങ്ങളില്‍ പങ്കുചേരാന്‍ .......

കാരണം എനിക്ക് ഇപ്പോഴും നിന്നോട് പ്രണയം ആണ് .

അടങ്ങാത്ത മാംസ ദാഹം


നോട്ടത്തിലും വാക്കിലും നിറയുന്ന

ചിന്തകള്‍ അവനെ പിന്നെയും ഉന്മത്തനാക്കി

ചിന്തയും പ്രവര്‍ത്തിയും ഉണരുമ്പോള്‍

തകരുന്നതീ പെണ്‍ ജീവിതമിനിയും

തുടര്‍ക്കഥ പോല്‍ അഴിഞ്ഞാടുന്നു

അടങ്ങാത്ത മാംസ ദാഹം

ജീവിതം ആഘോഷമായെടുക്കുന്ന പലരും

തെറ്റില്‍ നിന്നും തെറ്റിലേക്ക് വഴുതി വീഴുന്ന

ജീവിതങ്ങള്‍ തിരിച്ചറിയുമോ

പുതു തലമുറയെങ്കിലും...








എന്‍ പൈതലേ ...

 Image



എന്‍ പൈതലേ , മിനുമിനുത്ത നിന്‍ കവിളിലെ പുഞ്ചിരി വിരിയുമ്പോള്‍

സുന്ദരി കൈകളില്‍ ചക്കര ഉമ്മ തന്നിടാം ഞാന്‍

തോളോട് ചേര്‍ന്ന് നീ മയങ്ങിടുമ്പോള്‍

പാതിയടഞ്ഞ മിഴികളാല്‍ എന്നെ ഒളിഞ്ഞു നോക്കുമ്പോള്‍

പിന്നെയും മാറോട് ചേര്‍ത്തീടാം ഞാന്‍

കള്ളാ ചിരിയോടെ എന്‍ മാറില്‍ വീണു

നീ മയങ്ങിടുമ്പോള്‍ പാടിടാം വീണ്ടും

ഞാന്‍ താരാട്ട് .

നക്ഷത്രങ്ങളും ആകാശവും , അമ്പിളി മാമനും

സ്വപ്നം കണ്ടു നീ ഉറങ്ങു എന്‍ പൈതലേ

ഉണരുന്ന നേരത്ത് നിന്‍ സുന്ദരി വിരലാല്‍

എന്നെ തിരയുന്ന നേരത്ത്

വാരിയെടുത് കവിളില്‍ ചക്കര ഉമ്മ തരാം ഞാന്‍

കൈ മുറുകെ പിടിച്ചിടും ഞാന്‍ ,

കൂട്ടം തെറ്റി പോകിടാതെ എന്‍ ജീവനെ

താങ്ങാന്‍ ആകില്ല എനിക്ക് നിന്‍ കണ്ണ് നീര്‍

ഇനിയൊരിക്കലും .

പോവുകയില്ല ഈ അച്ഛന്‍ നീ കൂട്ടില്ലാതെ യെവിടെയും

നീ ഉറങ്ങുമ്പോളും ഉണരുമ്പോളും

അരികത്തായ് കൂട്ടിരിക്കാം ഈ അച്ഛന്‍

എന്‍ പൈതലേ ...

പ്രണയം മരവിച്ചുവോ



കടലാസുകള്‍ കത്തുകള്‍ ആയി കൈമാറിയിരുന്ന പ്രണയം

കാത്തിരിപ്പിന്റെ സുഖം അറിയിച്ചിരുന്ന ആ പ്രണയം

പാടവരമ്പില്‍ കൂടി പ്രണയിനിയും കൂട്ടുകാരും നടന്നു വരുമ്പോള്‍

ആല്‍ത്തറയില്‍ നിന്നു നോക്കി നിന്നൊരാ പ്രണയം

അമ്പലത്തില്‍ സന്ധ്യക്ക് തെളിയുന്ന

കല്‍വിളക്കില്‍ തിരി കൊളുത്താന്‍ അവള്‍ എത്തുമ്പോള്‍

ചൊരിയുന്ന പുഞ്ചിരി പോല്‍ ആ പ്രണയം

ഇട വഴികളില്‍ സൈക്കിളിന്‍

ബെല്ലാല്‍ ശബ്ദിച്ചിരോന്നരാ പ്രണയം

പ്രണയം അറിഞ്ഞപ്പോള്‍ പുഴയുടെ ഓരങ്ങളും

കുന്നിന്‍ ചെരിവിലെ പുല്‍മേടുകളും

തഴുകുമായിരുന്നോരാ ആ പ്രണയം

കത്തുകള്‍ മൊബൈല്‍ ഫോണ്‍ ആയി മാറിയപ്പോള്‍

കാത്തിരിപ്പിന്റെ സുഖം നഷ്ടപെട്ടുവോ

പാടവരമ്പും ആല്‍ത്തറയും കല്‍വിളക്കും

സൈക്കിളും പുഴയും പുല്‍മേടുകളും

വഴി മാറി പോയപ്പോള്‍ പ്രണയം മരവിച്ചുവോ

അതോ മനസുകളോ?


പ്രണയം മരവിച്ചുവോ



കടലാസുകള്‍ കത്തുകള്‍ ആയി കൈമാറിയിരുന്ന പ്രണയം

കാത്തിരിപ്പിന്റെ സുഖം അറിയിച്ചിരുന്ന ആ പ്രണയം

പാടവരമ്പില്‍ കൂടി പ്രണയിനിയും കൂട്ടുകാരും നടന്നു വരുമ്പോള്‍

ആല്‍ത്തറയില്‍ നിന്നു നോക്കി നിന്നൊരാ പ്രണയം

അമ്പലത്തില്‍ സന്ധ്യക്ക് തെളിയുന്ന

കല്‍വിളക്കില്‍ തിരി കൊളുത്താന്‍ അവള്‍ എത്തുമ്പോള്‍

ചൊരിയുന്ന പുഞ്ചിരി പോല്‍ ആ പ്രണയം

ഇട വഴികളില്‍ സൈക്കിളിന്‍

ബെല്ലാല്‍ ശബ്ദിച്ചിരോന്നരാ പ്രണയം

പ്രണയം അറിഞ്ഞപ്പോള്‍ പുഴയുടെ ഓരങ്ങളും

കുന്നിന്‍ ചെരിവിലെ പുല്‍മേടുകളും

തഴുകുമായിരുന്നോരാ ആ പ്രണയം

കത്തുകള്‍ മൊബൈല്‍ ഫോണ്‍ ആയി മാറിയപ്പോള്‍

കാത്തിരിപ്പിന്റെ സുഖം നഷ്ടപെട്ടുവോ

പാടവരമ്പും ആല്‍ത്തറയും കല്‍വിളക്കും

സൈക്കിളും പുഴയും പുല്‍മേടുകളും

വഴി മാറി പോയപ്പോള്‍ പ്രണയം മരവിച്ചുവോ

അതോ മനസുകളോ?