എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 മാർച്ച് 5, തിങ്കളാഴ്‌ച

എനിക്ക് ഒരു വീട് വേണം.



എനിക്ക് ഒരു വീട് വേണം. ഒരു തെങ്ങിന്‍ തോപ്പിന്‍ നടുവില്‍,

ഒരു വശം വയല്‍, പ്ലാവ്, മാവ്, പശു വേണം, കുറെ കാക്ക കരയണം,

കുറെ കിളികള്‍ കരയണം, കോഴി വേണം, പാടവരമ്പും,

പറങ്കി മാവും, പേര മരവും, കാ‍ന്താരി മുളകും,

പിന്നെ പയര്‍ , വേണ്ട വഴുതന , തക്കാളി , ..

.പിന്നെ മുറ്റത്ത്‌ ഊഞ്ഞാല്‍ വേണം.

വീട്ടില്‍ കുറെ ആളുകള്‍ കുട്ടികള്‍ എല്ലാം കൂടെ കല പില കല പിലാന്നു അലച്ച്..ഒരു ബഹളം ആവണം.

കുളം വേണം.. ഉത്സവത്തിനു കെട്ടു കാള വേണം ,, എടുപ്പുകുതിര വേണം.

പിന്നെ പാടത്തും വരമ്പിലും കുറെ ജോലിക്കാര്‍ തേങ്ങ അടര്‍ത്താന്‍ മൂപ്പര്‍ ..

.മൂപ്പര്‍ കരിക്ക് വെട്ടി തരണം, പിന്നെ കുറെ വാഴകള്‍ വേണം,

വിളഞ്ഞ കുല ഞാന്‍ തന്നെ പോയി വെട്ടും ..

മുറ്റത്ത്‌ പരമ്പു വിരിച്ചു നെല്ല് ഉണക്കണം, മുളക് ഉണക്കണം ,

കപ്പ പുഴുങ്ങി തിന്നണം നല്ല കാന്താരി മുളക് അരച്ച് ഹോ കൊതി ആകുന്നു കേട്ടോ ..

.അവിടെ വൈകീട്ടുള്ള ചന്തക്ക് പോകണം മീന്‍ വാങ്ങണം.

പിന്നെ എല്ലാരും ആയി അലച്ച് ബഹളം വച്ച് നടക്കണം ...

ചൂട് കപ്പലണ്ടി വാങ്ങി കൊറിച്ചു ആഹാ ..

.ഈ വീട്ടില്‍ ഒരു പരിഷ്കാരവും വേണ്ട ...ടി വി വേണം ..

മിക്സി വേണ്ട ...കല്ലില്‍ അരച്ചാല്‍ മതി ഫ്രിഡ്ജ്‌ വേണം .

.ഗ്യാസ് വേണം ..എന്നാലും അടുപ്പ് കത്തിക്കും ..

പരിഷ്കാരം ...എല്ലാം നമുക്ക് വേണം .

പക്ഷെ ഞാന്‍ ഈ പറഞ്ഞതൊക്കെ നമുക്ക് വേണം ..

.എല്ലാം തകര്‍ത്തു കളഞ്ഞുള്ള പരിഷ്കാരം വേണ്ട ..

നമ്മുടെ കപ്പയെ എത്ര പരിഷ്കാരി ആയാലും മറക്കുമോ

കഴിക്കാതെ ഇരിക്കുമോ ചില്ലി ചിക്കനും ..

ഫ്രൈട്റയ്സും കഴിക്കൂ ..എന്ന് പറയുന്ന ആളുടെ മുന്നില്‍ ..

കപ്പ കൊണ്ട് വച്ച് കൊടുത്തു നോക്കൂ അപ്പൊ അറിയാം പരിഷ്കാരം..

കപ്പയും ഈ മത്തി കറിയും കണ്ടാല്‍ എല്ലാ പരിഷ്കാരവും കട്ടില്‍ പറന്നു പോകും അല്ലെ....






അഭിപ്രായങ്ങളൊന്നുമില്ല: