എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 മാർച്ച് 5, തിങ്കളാഴ്‌ച

ഒഴുക്ക് നഷ്ട്ടപെടാത്ത പുഴയെ പോലെ..

ഒരു പാട് മോഹവും ലക്ഷ്യവുമായി നിങ്ങളെ നെഞ്ചിലേറ്റി

ഞങ്ങള്‍ കുതിച്ചും കിതച്ചും പായുന്നു

പോകുന്ന വഴികളില്‍ ദാഹജലം എകിടുന്നു ചിലര്‍

യാത്ര മൊഴികളും നിറഞ്ഞ എത്രയെത്ര കണ്ണുകള്‍

കണ്ടു ഞങ്ങള്‍

ഒരു വേള വൈകിയാല്‍ ശപിക്കുന്നു ചിലര്‍

ഏല്‍പ്പിച്ച കര്‍ത്തവ്യം കൃത്യമായ് നിരവഹിക്കും ഞങ്ങള്‍

നേരത്തിനും കാലത്തിനും നിങ്ങളെ കൂടണക്കാന്‍

പായുന്നു ഈ ജീവിതം മുഴുവനും

പലരും കാലം മായ്ക്കാന്‍ ആകാത്ത കളങ്കങ്ങള്‍ വരുത്തി

എന്നിട്ടും പായുന്നു നിങ്ങള്‍ക്ക് വേണ്ടി

ഒഴുക്ക് നഷ്ട്ടപെടാത്ത പുഴയെ പോലെ..



അഭിപ്രായങ്ങളൊന്നുമില്ല: