
കടലാസുകള്‍ കത്തുകള്‍ ആയി കൈമാറിയിരുന്ന പ്രണയം
കാത്തിരിപ്പിന്റെ സുഖം അറിയിച്ചിരുന്ന ആ പ്രണയം
പാടവരമ്പില്‍ കൂടി പ്രണയിനിയും കൂട്ടുകാരും നടന്നു വരുമ്പോള്‍
ആല്‍ത്തറയില്‍ നിന്നു നോക്കി നിന്നൊരാ പ്രണയം
അമ്പലത്തില്‍ സന്ധ്യക്ക് തെളിയുന്ന
കല്‍വിളക്കില്‍ തിരി കൊളുത്താന്‍ അവള്‍ എത്തുമ്പോള്‍
ചൊരിയുന്ന പുഞ്ചിരി പോല്‍ ആ പ്രണയം
ഇട വഴികളില്‍ സൈക്കിളിന്‍
ബെല്ലാല്‍ ശബ്ദിച്ചിരോന്നരാ പ്രണയം
പ്രണയം അറിഞ്ഞപ്പോള്‍ പുഴയുടെ ഓരങ്ങളും
കുന്നിന്‍ ചെരിവിലെ പുല്‍മേടുകളും
തഴുകുമായിരുന്നോരാ ആ പ്രണയം
കത്തുകള്‍ മൊബൈല്‍ ഫോണ്‍ ആയി മാറിയപ്പോള്‍
കാത്തിരിപ്പിന്റെ സുഖം നഷ്ടപെട്ടുവോ
പാടവരമ്പും ആല്‍ത്തറയും കല്‍വിളക്കും
സൈക്കിളും പുഴയും പുല്‍മേടുകളും
വഴി മാറി പോയപ്പോള്‍ പ്രണയം മരവിച്ചുവോ
അതോ മനസുകളോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ