തല ഉയര്‍ത്തി അല്ലെ നാമൊക്കെ നടക്കാറ്?
ഏതു ഉന്നതനും അധമനും ശിരസ് ഏറ്റവും
മുകളില്‍ തന്നെ . അതെ മനുഷ്യനായി പിറന്നവനോക്കെ
ശിരസ് അഥവാ ബുദ്ധിയാണ് ഏറ്റവും മീതെ .
അതിനു താഴെ ഹൃദയം .അതയിത് ദയ .
അതിനു താഴെ ഉദരം. അതിലും താഴെ ജനനെദ്രിയം .
ഇതിനര്‍ത്ഥം മനുഷ്യന് ഏറ്റവും അധികം
വേണ്ടത് ബുദ്ധി ., പിന്നെ ദയ ., പിന്നെ അതിനൊക്കെ
താഴെ മാത്രമേ മനുഷ്യനായി പിറന്നവന്‍ ആഹാരത്തെയും
ഇന്ദ്രിയ സുഖങ്ങളെയും കാണാന്‍ പാടുള്ളൂ .
നാം ഓരോരുത്തരും ചോദിക്കണം നാം അങ്ങനെ ആണോ?
ഇനി മൃഗങ്ങളെ നോക്കു......
അവയുടെ ശിരസ്സും ,ഹൃദയവും ,ഉദരവും ,ജനനെദ്രിയവും
എല്ലാം ഒരേ തലത്തില്‍. അവ അങ്ങനെ തന്നെ ജീവിക്കട്ടെ .
നാം മനുഷ്യര്‍ ജഗതീശന്‍ നമ്മുക്ക് കല്‍പ്പിച്ച വഴിയിലൂടെ
മുന്നോട്ടു പോകാം ..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ