
ഒന്നാം ക്ലാസ്സു മുതല്‍ എഴാം ക്ലാസ്സു വരെ ഒരു സ്കൂളില്‍ ..
പുസ്തകത്തില്‍ സ്റ്റിക്കര്‍ ലേബല്‍ വാങ്ങിക്കാന്‍
വാശി പിടിച്ചു കരഞ്ഞിരുന്ന ഒരു കാലം . അതൊക്കെ പോട്ടെ .
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു സംഭവം ഉണ്ടായി .
ക്ലാസ് മാഷിന്റെ പേര് ദാമോദരന്‍ എന്നായിരുന്നു ,
ഉയരത്തില്‍ ആജനബാഹുവായിരുന്ന മാഷിന് പേരും വീണു ,
സദ്ദാം .. എട്ടാം ക്ലാസ്സ് മുതല്‍ ഞങ്ങളുടെ ക്ലാസ്സു മാഷ്,
ദാമോദരന്‍ മാഷ് തന്നെയായിരുന്നു .
എല്ലാ വിഷയത്തിലും പിന്നോട്ടായിരുന്ന ഞാന്‍ ,
മാഷിന്റെ വിഷയത്തില്‍ ക്ലാസ്സില്‍ ഒന്നാം സ്ഥാനത്ത് ആയിരുന്നു .
'കണക്കു'' മാത്തമാറ്റിക്സ് .. അത് കൊണ്ട് മാഷിനു എന്നെ വലിയ ഇഷ്ടം ആയിരുന്നു .
അച്ഛന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന വാച്ച്
ഒരു ദിവസം ഞാന്‍ ക്ലാസില്‍ കെട്ടി കൊണ്ട് വന്നു .
എന്റെ അടുത്തിരുന്ന ബിന്ദു എന്ന കൂട്ടുകാരിക്ക് വാച്ച് വലിയ ഇഷ്ടമായി ,
വാച്ച് കാണുവാന്‍ എന്റെ കയ്യില്‍ നിന്ന് വാച്ച്
അഴിച്ചു മാറ്റുന്ന സമയത്ത് പെട്ടന്ന് താഴെ വീണു ,
അതിന്റെ ചില്ല് പൊട്ടി പോയി ,
എനിക്ക് ദേഷ്യം വന്നു ബിന്ദുവിനെ എന്റെ
സ്റ്റീല്‍ റൂളര്‍ എടുത്ത് ഒറ്റ അടി കൊടുക്കാന തോന്നിയത് .
വാച്ച് കണ്ടതും എനിക്ക് ആകെ വിഷമം ആയി ..
പുതിയ വാച്ച് .. പുത്തന്‍ വാച്ച് ,, എനിക്ക് ആകെ സങ്കടം വന്നു .
പിന്നെ പറയണ്ടല്ലോ ..ഞാന്‍ കരച്ചിലായി . .
ഈ സംഭവം മാഷും അറിഞ്ഞു . എന്നെ ക്ലാസ് റൂമില്‍ വിളിപ്പിച്ചു
അപ്പോള്‍ തന്നെ എന്നെയും കൂട്ടി അടുത്ത കടയില്‍ പോയി അതിന്റെ ചില്ല് മാറി .
മാഷ് തന്നെ യാണ് പൈസ കൊടുത്തതും ,
എന്റെ മുഖത്തെ കണ്ണീരു മാറി , സന്തോഷം കണ്ടതും മാഷിനു സന്തോഷം ആയി .
സത്യം പറയാല്ലോ പിന്നെ ഞാന്‍ ആ മാഷിനെ എപ്പോഴൊക്കെയോ ഓര്‍ത്തിരുന്നു .
മാഷിനെ പോയി കാണണോ , സുഖ വിവരം തിരക്കാണോ ശ്രമിച്ചില്ല
എന്നതാകും ശരി .ജീവിത യാത്രയില്‍ പലരും വരുന്നു പോകുന്നു ,
നമ്മള്‍ എല്ലാവരെയും ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ടോ
അവരുടെ സുഖ വിവരം തിരക്കാറുണ്ടോ?
ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ സമയം എവിടെ അല്ലെ ?


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ