എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 മാർച്ച് 5, തിങ്കളാഴ്‌ച

തിരിച്ചറിവ്








അവളുടെ സൌന്ദര്യം അയാള്‍ക്ക് എന്നും ഒരു അത്ഭുതമായിരുന്നു

''നിന്നെ ഭാര്യയായി കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാന്‍ ആണ് "

അയാള്‍ എന്നും അവളെ പുകഴ്ത്തി .

അത് കേട്ട് കേട്ട് അവളുടെ ആത്മവിശ്വാസം അടികടി കൂടി

അവസാനം താനാണ് ലോകസുന്ദരി എന്നും അയാള്‍ക്ക്

തന്‍റെ ഭര്‍ത്താവകാനുള്ള സൌന്ധര്യമില്ലെന്നും അവള്‍ക്ക് തോന്നി തുടങ്ങി

അതോടെ ഭര്‍ത്താവിനോട് അവള്‍ക്ക് പുച്ഛമായി തുടങ്ങി

പിന്നെ ഒരു പരിഷ്കാരിയായ യുവാവിനെ നോട്ടമിട്ടു .

സുന്ദരന്‍ തനിക്ക് ചേര്‍ന്നവന്‍ ...

അവള്‍ അവനോട പതുക്കെ അടുപ്പം കാണിച്ചു തുടങ്ങി

അയാളും പ്രതികരിച്ചതോടെ അത് വളര്‍ന്നു

ഒരു ദിവസം അവള്‍ അവനോട പറഞ്ഞു

"ഞാന്‍ വിവാഹ മോചനം നേടാം നീ എന്നെ സ്വീകരികണം "

ഒരു നിമിഷം മൌനമായിരുന്ന ശേഷം അയാള്‍ പൊട്ടി ചിരിച്ചു

"ക്ഷമിക്കണം നിന്നെ ഞാന്‍ ഒരു കൂട്ടുകാരി ആയെ കട്ടിട്ടുള്ളൂ

നിന്‍റെ ഭര്‍ത്താവിനു എന്താ കുഴപ്പം ... നിന്‍റെ ഈ ഉണക്കശരീരം

ഇഷ്ട്ടപെടാന്‍ അങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടിയതുതന്നെ മഹാഭാഗ്യമാണ് "

അവള്‍ അവനെ മിഴിച്ചു നോക്കി ..

അവന്‍ തുടര്‍ന്നു "നിന്‍റെ ഭര്‍ത്താവിന്റെ കണ്ണില്‍ നീ സുന്ദരി ആയിരിക്കാം

മനസ്സില്‍ സ്നേഹമുണ്ടെങ്കില്‍ ഏതു വൈരൂപ്യവും സുന്ദരമായി തോന്നും

പക്ഷെ മറ്റു പുരുഷന്മാര്‍ക്ക് അങ്ങനെ തോന്നണമെന്ന് ഇല്ല.

സത്യം പറയട്ടെ എന്‍റെ കണ്ണില്‍ തികച്ചും വിരുപിയായ സ്ത്രീയാണ് നീ .

അവന്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി

അന്ന് ഓഫീസില്‍നിന്നും വീട്ടിലെത്തിയ ഭര്‍ത്താവിനു വളരെ നാളുകള്‍ക്ക് ശേഷം

ഭാര്യയുടെ കൈല്‍നിന്നും ചൂടുള്ള ഒരു ചായ കിട്ടി നിറഞ്ഞ പുഞ്ചിരിയുടെ വെളിച്ചത്തില്‍ ...

അഭിപ്രായങ്ങളൊന്നുമില്ല: