
എന്‍ പൈതലേ , മിനുമിനുത്ത നിന്‍ കവിളിലെ പുഞ്ചിരി വിരിയുമ്പോള്‍
സുന്ദരി കൈകളില്‍ ചക്കര ഉമ്മ തന്നിടാം ഞാന്‍
തോളോട് ചേര്‍ന്ന് നീ മയങ്ങിടുമ്പോള്‍
പാതിയടഞ്ഞ മിഴികളാല്‍ എന്നെ ഒളിഞ്ഞു നോക്കുമ്പോള്‍
പിന്നെയും മാറോട് ചേര്‍ത്തീടാം ഞാന്‍
കള്ളാ ചിരിയോടെ എന്‍ മാറില്‍ വീണു
നീ മയങ്ങിടുമ്പോള്‍ പാടിടാം വീണ്ടും
ഞാന്‍ താരാട്ട് .
നക്ഷത്രങ്ങളും ആകാശവും , അമ്പിളി മാമനും
സ്വപ്നം കണ്ടു നീ ഉറങ്ങു എന്‍ പൈതലേ
ഉണരുന്ന നേരത്ത് നിന്‍ സുന്ദരി വിരലാല്‍
എന്നെ തിരയുന്ന നേരത്ത്
വാരിയെടുത് കവിളില്‍ ചക്കര ഉമ്മ തരാം ഞാന്‍
കൈ മുറുകെ പിടിച്ചിടും ഞാന്‍ ,
കൂട്ടം തെറ്റി പോകിടാതെ എന്‍ ജീവനെ
താങ്ങാന്‍ ആകില്ല എനിക്ക് നിന്‍ കണ്ണ് നീര്‍
ഇനിയൊരിക്കലും .
പോവുകയില്ല ഈ അച്ഛന്‍ നീ കൂട്ടില്ലാതെ യെവിടെയും
നീ ഉറങ്ങുമ്പോളും ഉണരുമ്പോളും
അരികത്തായ് കൂട്ടിരിക്കാം ഈ അച്ഛന്‍
എന്‍ പൈതലേ ...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ