
നമ്മുടെ ഒരു വര്ഷം കൂടി കൊഴിഞ്ഞു വീഴുന്നു പ്രതേകിച്ചു ഒന്നും സംഭവിക്കാതെ
എന്താണ് ജീവിതം അല്ലെ
ആരും ആര്‍ക്കും സ്വന്തം അല്ല.ആണോ?
എല്ലാം നമ്മുടെ ഒരു തോന്നല്‍ മാത്രം അല്ലെ
ജനിക്കുന്നത് ഒറ്റക്ക്, മരിക്കുന്നതും ഒറ്റക്ക്,
അവിടെ ആരാ നമ്മുക്ക് കൂട്ട് വരിക
പിന്നെ ജീവിക്കുന്ന കുറച്ചു സമയം.
ആ സമയത്തില്‍ എന്തെല്ലാം നാം കാട്ടി കൂട്ടുന്നു
തമ്മില്‍ തല്ലും കലഹവും അടിയും കുത്തും വെട്ടും
എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? എന്ന് ആര്‍ക്കും അറിയില്ല
ഇപ്പൊ തമ്മില്‍ തമ്മില്‍ സ്നേഹം വെറും പ്രഹസനം മാത്രം ..
ചില വാക്കുകളില്‍ ഒതുങ്ങുന്ന സ്നേഹ പ്രകടനം .
പെറ്റമ്മയെ വഴിയില്‍ ഉപേക്ഷിക്കുന്ന ,
സ്വന്തം രക്തത്തെ പീഡിപ്പിക്കുന്ന
ആര്‍ക്കും ആരോടും ദയയോ സഹതാപമോ ഇല്ലാത്ത
ഈ കാലത്ത് ജീവിക്കാന്‍ തന്നെ ലജ്ജ തോന്നുന്നു...!


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ