
നിദ്രയില്‍, നിശയുടെ വിരിമാറില്‍ എന്നെ
വാരി പുണരാന്‍ എത്തുന്ന എന്റെ സ്നേഹമേ ..
നിനക്ക് ഞാന്‍ എന്ത് നല്‍കേണ്ടു?
ആ സ്നേഹത്തിനു പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ല ..
നീ എനിക്ക് ആരാണെന്നു അറിയില്ല ..
ഈ നിശയുടെ നിശബ്ദത പോലെ എത്ര ശാന്തമാണ് നമ്മുടെ ഈ സ്നേഹം..
കളങ്കം ഇല്ലാത്ത .. കള്ളത്തരങ്ങള്‍ ഇല്ലാത്ത ..
ഒരു തുളസി കതിര്‍ പോലെ നിര്‍മ്മലം നമ്മുടെ സ്നേഹം ..
ഈ സ്നേഹം ആര്‍ക്കും മനസിലാകില്ല ..
ഇതിന്റെ അര്‍ത്ഥവും ആഴവും വ്യാപ്തിയും ഒന്നും ആര്‍ക്കും മനസിലാകില്ല ..
എന്തിനു വേണ്ടി ഈ സ്നേഹം എന്ന് ഞങ്ങള്‍ക്കും അറിയില്ല ..
ഒരു വിവാഹം അതാണോ നമ്മുടെ മനസ്സില്‍ അല്ല .
സെക്സ് . അതിനു ഒട്ടും സ്ഥാനം ഇല്ല.
എന്നിട്ടും ഞങ്ങള്‍ സ്നേഹിക്കുന്നു വെറുതെ .
ഒന്ന് മാത്രം ഞാന്‍ തിരിച്ചറിയുന്നു ..
തമ്മില്‍ മറക്കാനോ പിരിയാനോ കഴിയില്ല എന്നുള്ള സത്യം .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ