എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 മാർച്ച് 5, തിങ്കളാഴ്‌ച

ഒരു പാട് സുഹൃത്തുക്കളെ കിട്ടുമ്പോള്‍ നീയും ചിലപ്പോള്‍ എന്നെ മറന്നേക്കാം


Free Pictures




ഒരു പാട് സുഹൃത്തുക്കളെ കിട്ടുമ്പോള്‍

നീയും ചിലപ്പോള്‍ എന്നെ മറന്നേക്കാം

ഞാന്‍ ചിലപ്പോള്‍ ഒരു കരടു പോലെ തോന്നിയേക്കാം

ഞാന്‍ എന്നും അന്നും ഇന്നും നിനക്ക് അന്യ ആണല്ലോ

എന്ന് മുതലാണ്‌ ഞാന്‍ നിനക്ക് ഒരു ശല്യം ആയി തുടങ്ങിയത് ?

പുതിയ സുഹൃത്തുക്കളെ കിട്ടുമ്പോള്‍ പഴയവരെ

മറക്കണം എന്നുണ്ടോ ?

എനിക്ക് അറിയില്ല ചിലര്‍ അങ്ങനെ ആയിരിക്കും അല്ലെ?
എന്നും പുറത്തു നില്ക്കാന്‍ തന്നെ യാണ് എന്റെ വിധി

എല്ലായിടത്തും , നീ ആയിട്ട് അത് തിരുത്താന്‍

നില്‍ക്കേണ്ട കാര്യം ഇല്ല

എല്ലാവരും സന്തോഷമായി ഇരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു

എന്റെ ഉള്ളു പിടയട്ടെ, എരിഞ്ഞു തീരട്ടെ

ആരും അത് അറിയരുത് എന്ന് ഞാന്‍ ആഗ്രഹിച്ചു

നിന്നോട് മാത്രം എന്റെ മനസ്സ് ഞാന്‍ തുറക്കുവാന്‍ ആഗ്രഹിച്ചു

തുറക്കുവാന്‍ ശ്രമിച്ച ഒരു വേളകളിലും നീ

അതൊന്നു കാണുവാന്‍ ശ്രമിച്ചില്ല...
Image Hosting



അഭിപ്രായങ്ങളൊന്നുമില്ല: