
വരുമെന്ന് നീ പറഞ്ഞത് വെറും വാക്കായിരുന്നോ ?
കാത്തിരുന്നു കാലമേറയത്രയും
വേനലില്‍ പെയ്തൊരാ മഴയിലെ സന്ധ്യയില്‍
വിടപറഞ്ഞു നീ അകന്നു പോയതല്ലേ
എന്റെ കണ്ണിലെ കണ്ണുനീരൊപ്പി നീ
ഈ കണ്ണുകളിനി നിറയരുതെന്നു ചൊല്ലി നീ
വേനലും വിട പറഞ്ഞു ,മഴക്കാലവും വിടപറയാറായ്
മഴ തോര്‍ന്നു തൊടിയില്‍ കിളിര്‍ത്ത
ചെടികളില്‍ പൂക്കളും വിരിഞ്ഞു
നിനക്കിഷ്ടപെട്ട വാടാമല്ലിയും ജമന്തിയും
എന്നെ നോക്കി പരിഭവം പറഞ്ഞു ,
എന്നെ തലോടാന്‍ അവള്‍ എന്തെ വന്നില്ല
നിന്നെ പിരിയുവാന്‍ നേരമെന്‍
കണ്ണില്‍ നിറഞ്ഞ കണ്ണു നീരപ്പോള്‍
ഒരു മണി മുത്തായ് പൂവില്‍ ചിതറി വീണു ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ