
ഇടവഴികളില്‍ പെയ്തൊഴിഞ്ഞ തുലാമാസ മഴയും
കുളിര് നിറഞ്ഞു ചെളി പിടിച്ച ആ വഴികളില്‍
അവന്റെ ഒരു തിരിഞ്ഞു നോട്ടത്തിനായ്
ഒളി കണ്ണാല്‍ തിരിഞ്ഞു നോക്കിയത്
എന്റെ ഒരു പുഞ്ചിരിക്കായി
രാത്രികളെ അവന്‍ പകലുകളാക്കി മാറ്റിയിരുന്നുവോ
എന്റെ കണ്ണുനീരിനെ വിരല്‍ തുമ്പാല്‍
അവന്‍ മായ്ച്ചു കളയുമ്പോള്‍
മഷിത്തണ്ട് പോലെ ഞാന്‍ അവനെ വലിച്ചെറിഞ്ഞു
വാനവില്ല് പോലെ നിറഞ്ഞ സ്വപ്നങ്ങളുടെ
തോണിയില്‍ വെച്ച് അവനെ എനിക്ക് നഷ്ടപെട്ടപ്പോള്‍
പങ്കായം നഷ്ടപെട്ട ഞാന്‍ അലറി കരഞ്ഞപ്പോള്‍
സാഗരകന്യകെയേപാെല ആഴങ്ങളിേലക്കു ഊള യിട്ടു
ഞാനും ..
അവനെ തേടി കടലിന്റെ അഗാധതയില്‍ ....


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ