
ചിലന്തി വല കൂട്ടിയ എന്റെ സ്കൂള്‍ സഞ്ചിയില്‍
ചിതലിന് ആഹാരമായി കുറച്ചു പുസ്തക താളുകള്‍
തട്ടി കളഞ്ഞു ഞാന്‍ ചിതലുകള്‍ ഒക്കെയും
ഏടുകള്‍ മറിക്കുമ്പോള്‍ പുത്തന്‍ പുസ്തകതിനുള്ളിലെ മണവും
മഴയില്‍ എത്ര കുതിര്‍ന്നോരീ ഈ പുസ്തകങ്ങളത്രയും...'
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍
കൈ വിരലാല്‍ ഒപ്പിയെടുക്കവേ
പുസ്തകത്തില്‍ പകര്‍ന്ന വിയര്‍പ്പുതുള്ളികള്‍
മഷി പേനയാല്‍ എഴുതിയ കണക്കിന്റെ കളികള്‍..,
ചൂരല്‍ വടിയുമായ് ദാമോദരന്‍ മാഷും
പരീക്ഷ കഴിഞ്ഞു ഉത്തര പേപ്പര്‍ കിട്ടുന്ന സമയത്തുള്ള ആധിയും
വേനലവധിക്ക് കൂട്ടുകാരോടൊത്ത് കളിക്കാനുള്ള ഉത്സാഹവും
സ്കൂള്‍ തുറന്നു ആദ്യ ദിവസത്തെ സ്കൂള്‍ പോക്കും..,

മഴ പെയ്യുമ്പോള്‍ പുതിയ കുട നിവര്‍താനുള്ള ഗമയും
നെഞ്ചോട് ചേര്‍ക്കുന്നു ഇപ്പോഴും ഞാന്‍ എന്റെ സ്കൂള്‍ ദിനങ്ങള്‍
സ്കൂള്‍ സഞ്ചിയും എന്റെ പുസ്തകങ്ങളും..!
സുക്ഷിച്ചിടുന്നു ഞാന്‍ ഇപ്പോഴും
മധുരമായ ഓര്‍മ്മകള്‍ വീണ്ടും തുറക്കുവാന്‍...!


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ