
മഴ ഒരു വിരഹിണി രാധയെ പോലെ.......
എന്തിനാ ഇവള്‍ ഇങ്ങനെ ചിണ്‌ങ്ങുന്നെ
ഈ ചിണൂക്കം കാണുമ്പോള്‍ എന്നുള്ളം വിങ്ങുന്നു
ആരോ വരും എന്നാ മോഹം
അത് കണ്ണ് നീര്‍ തുള്ളിയായി .....
നിന്‍റെ ഈ കണ്ണുനീര്‍ ഏറ്റുവാങ്ങാന്‍
ഈ മരുഭൂവില്‍
പുല്‍കൊടികള്‍ ഇല്ല തണല്‍ മരങ്ങള്‍ ഇല്ല
പടു വൃക്ഷങ്ങള്‍ ഇല്ല
എല്ലാം വെറും കോണ്‍ക്രീറ്റ് സൌധങ്ങള്‍ മാത്രം
ഈ ജല കണികകള്‍ സന്തോഷത്തിന്റെയോ
സങ്കടത്തിന്റെയോ?
എന്തായാലും നിന്നെ കാണാന്‍ ഒരു കുഞ്ഞു ചന്തമൊക്കെയുണ്ട്
നീ ഇങ്ങനെ ചിണുങ്ങി പെയ്യുന്നത് കാണാന്‍
നിന്നില്‍ ഒരു തുള്ളിയായി അലിഞ്ഞു അലിഞ്ഞു
ഇല്ലാതാവാന്‍ വാരി പുണരാന്‍ ........
ഒരു പാട് കൊതിയോടെ ഈ ജനലരികില്‍ ഞാന്‍ .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ