ഉയരങ്ങളിലേക്ക് പോകും തോറും
തെന്നി വീഴുമോ എന്നുള്ള ഭയം..
കാലിടറുമ്പോള്‍ തൊണ്ട ഇടറുമ്പോള്‍
വീണ്ടും ഉയരത്തിലേക്ക് കൈ പിടിച്ചു
ഉയര്‍ത്തിയതാരോ ?
ഇടറിയ കാലും വരണ്ട തൊണ്ടയും
വക വെക്കാതെ ഉയരത്തിലേക്ക് വീണ്ടും
ഞാന്‍ പിന്നെയും കുതിക്കട്ടെ..
എന്റെ പിന്നില്‍ ആരെയും എനിക്ക് കാണുന്നില്ല
എന്റെ കാഴ്ച മങ്ങിയതാണോ
അതോ ദൂര കാഴ്ചയില്‍ പിന്നില്‍ ഉള്ളവര്‍
ചെറുതായി പോയതാണോ ?
ഇപ്പോള്‍ എന്റെ കാലുകള്‍ക്ക് നടക്കാന്‍ ശേഷിയില്ല
ചലനമറ്റ ശരീരം മാത്രം
ഉയരത്തില്‍ വേഗം എത്താനുള്ള വ്യഗ്രതയില്‍
വഴി കാഴ്ചകള്‍ ഞാന്‍ കണ്ടില്ല
വക വെച്ചില്ല
ഇപ്പോള്‍ ചലനമറ്റ എന്റെ ശരീരം വക വെക്കാന്‍
ഭൂമിയിലെ ചെറുപ്രാണികള്‍ മാത്രം
തെന്നി വീഴുമോ എന്നുള്ള ഭയം..
കാലിടറുമ്പോള്‍ തൊണ്ട ഇടറുമ്പോള്‍
വീണ്ടും ഉയരത്തിലേക്ക് കൈ പിടിച്ചു
ഉയര്‍ത്തിയതാരോ ?
ഇടറിയ കാലും വരണ്ട തൊണ്ടയും
വക വെക്കാതെ ഉയരത്തിലേക്ക് വീണ്ടും
ഞാന്‍ പിന്നെയും കുതിക്കട്ടെ..
എന്റെ പിന്നില്‍ ആരെയും എനിക്ക് കാണുന്നില്ല
എന്റെ കാഴ്ച മങ്ങിയതാണോ
അതോ ദൂര കാഴ്ചയില്‍ പിന്നില്‍ ഉള്ളവര്‍
ചെറുതായി പോയതാണോ ?
ഇപ്പോള്‍ എന്റെ കാലുകള്‍ക്ക് നടക്കാന്‍ ശേഷിയില്ല
ചലനമറ്റ ശരീരം മാത്രം
ഉയരത്തില്‍ വേഗം എത്താനുള്ള വ്യഗ്രതയില്‍
വഴി കാഴ്ചകള്‍ ഞാന്‍ കണ്ടില്ല
വക വെച്ചില്ല
ഇപ്പോള്‍ ചലനമറ്റ എന്റെ ശരീരം വക വെക്കാന്‍
ഭൂമിയിലെ ചെറുപ്രാണികള്‍ മാത്രം


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ