എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 ഏപ്രിൽ 11, ബുധനാഴ്‌ച

മഞ്ഞുതുള്ളി പോല്‍






പുലര്‍വേളയില്‍ മുല്ലപൂവിതളില്‍ തങ്ങി നില്‍ക്കുന്ന

മഞ്ഞുതുള്ളി പോല്‍

കുളി കഴിഞ്ഞു ഈറനായ് നീ വരുന്ന നേരത്ത്

നിന്‍ നെറ്റിതടത്തില്‍ തങ്ങി നില്‍ക്കുന്ന

വെള്ളത്തുള്ളികള്‍

ചെമ്പരത്തിയില തേച്ചു നിന്‍ കാര്‍കൂന്തല്‍

തുളസ്സിയില്‍ കാച്ചിയെടുത്ത എണ്ണയുടെ സുഗന്ധവും ചേരവേ

ഒരു നുള്ള് തുളസി കതിര്‍ പറിച്ചെടുത്തു

ഞാന്‍ നിന്‍ മുടിയിഴയില്‍ വെച്ച നേരം

നാണിച്ചു നിന്നു നമ്ര ശിരസ്കയായി പുഞ്ചിരിക്കവേ

പൊഴിഞ്ഞു വീണോ ആ മുല്ല പൂവും

മഞ്ഞുതുള്ളിയോടൊപ്പം




എപ്പോളും വഴക്ക്



എന്നും വഴക്കായിരുന്നു അവര്‍

എപ്പോളും വഴക്ക്

രാത്രിയും പകലുമെന്നോ ഭേദം ഇല്ല

തൊട്ടതിനും പിടിച്ചതിനും വഴക്ക്

ദേഷ്യം കൂടുവാന്‍ ഓരോ കാരണങ്ങള്‍

വഴക്ക് കൂടി പിണങ്ങി ഇരിക്കാതെ

ഒരു ദിവസവും ഇല്ലായിരുന്നു

ഒരു ദിവസം പെട്ടിയും എടുത്ത് അവളുടെ വീട്ടില്‍ പോയി

അന്ന് അയാള്‍ ഉറങ്ങിയില്ല

തിരിഞ്ഞും മറിഞ്ഞും കിടന്നു

ഉറക്കം വന്നില്ല

വാതില്‍ തുറന്നു അവളെ വിളിച്ചു വരാന്‍ ഇറങ്ങാന്‍ നില്‍ക്കവേ

വാതിലിനരുകില്‍ അവള്‍ തിരിച്ചു വന്നു നില്‍ക്കുന്നു

അവര്‍ക്ക് രണ്ടു പേര്‍ക്കും പറയാന്‍ കാരണം ഒന്ന് തന്നെ ആയിരുന്നു

ഈ വഴക്ക് അത് തന്നെ ആയിരുന്നു അവരുടെ പ്രണയവും

ഇന്നും നീ എന്നെ തോല്‍പിച്ചു


,,alone,le,love,couple,grass,sad-83bbbae522eff130e2d37cd2fc44bd8d_h
ഇന്നും നീ എന്നെ തോല്‍പിച്ചു

എന്നെ തോല്പ്പിക്കുകയായിരുന്നു നീ എപ്പോഴും

നീ ജയിക്കണം

വിജയത്തിന്റെ നെറുകയില്‍ ഉണ്ടാകണം

ഞാന്‍ തോറ്റു തരുകയല്ല

നീ എന്നെ വീണ്ടും വീണ്ടും തോല്‍പ്പിക്കുകയാണ്

നിന്‍റെ ഓരോ കാല്പാടുകളെയും

ഞാന്‍ പിന്തുടര്‍ന്നു

കാരണം നീ ആയിരുന്നു എന്‍റെ മുന്നില്‍

എന്നെ നയിച്ചിരുന്നതും നീ തന്നെ

ഒരു പടി മുന്നില്‍ നീ തന്നെ ആയിരുന്നു

ഇന്നും നീ എന്നെ തോല്‍പിച്ചു

എന്നെ തനിച്ചാക്കി നീ ഈ മണ്ണോടു

അലിഞ്ഞു ചേര്‍ന്ന് കൊണ്ട്

വിട പറഞ്ഞകന്നു പോയി.

ഒരു പടി നീ പിന്നെയും മുന്നില്‍ ...







നിലാവിന്‍റെ സൌന്ദര്യം ആഹ !!!



നിലാവിന്‍റെ സൌന്ദര്യം ആഹ !!!

പുകഴ്ത്തുന്നു നാം ചന്ദ്ര ശോഭയെ

തെളിമയാര്‍ന്ന ശോഭ വരുന്നത് സൂര്യനില്‍ നിന്നല്ലയോ

ഇവനില്ലയെങ്കില്‍ ഈ പ്രകാശമില്ലെന്ന സത്യം

അറിഞ്ഞിട്ടും പ്രണയിച്ചു നാം ചന്ദ്രനെ

കാണാമറയത്ത് ഉരുകുന്ന സൂര്യന്‍റെ

നൊമ്പരം അറിയുവാന്‍ ശ്രമിച്ചുവോ നാം ?
എന്നിട്ടും ഒരു നുള്ള് പ്രണയം

അര്‍ക്കന് നല്‍കുവാന്‍ മറന്നുവോ നാം ?

ഉഗ്രമായ് ജ്വലിക്കുന്ന സൂര്യ താപത്തെ
മുഴുവനും തന്നിലേക്ക് ആവാഹിച്ചു

കുളിരാര്‍ന്ന ശോഭ മാത്രം നമുക്ക്

നല്‍കുന്ന ചന്ദ്രന്റെ സഹന ശക്തിയും

അര്‍പ്പണ ഭാവവും

ഇതിലേതാണ് യഥാര്‍ത്ഥ പ്രണയം ?

മ്യാവൂ .........മ്യാവൂ



മ്യാവൂ .........മ്യാവൂ

കിങ്ങിണി പൂച്ച

കരയല്ലേ കരയല്ലേ എന്റെ സുന്ദരി പൂച്ചേ

കുണുങ്ങി കുണുങ്ങി എന്നരികെ വരും

വിശക്കുമ്പോള്‍ മ്യാവൂ മ്യാവൂ

സന്തോഷം വന്നാലും മ്യാവൂ മ്യാവൂ

ഞാന്‍ പുറത്ത് പോകുമ്പോളും മ്യാവൂ മ്യാവൂ

വീടിനടുത്ത മരത്തിന്‍ ചോട്ടില്‍

ഒളിച്ചു കളിക്കും ഞങ്ങള്‍ എന്നും

കുറുമ്പ് കാട്ടും കുറുമ്പി പൂച്ച

പിണങ്ങി നില്‍ക്കും സുന്ദരി പൂച്ച

ഓടി വരും ഞാന്‍ വിളിച്ചാല്‍

പതിയെ തലോടും നെറുകയില്‍ ഞാന്‍

ആ നേരം മയങ്ങും അവള്‍ എന്‍ സുന്ദരി പൂച്ച.










2012 ഏപ്രിൽ 3, ചൊവ്വാഴ്ച

കറിവേപ്പില പോലെ ഞാനും



കുന്നും മലയും കുളിരും ചൂടും മഴയും വേനലും

വക വെക്കാതെ ഞാന്‍ നിങ്ങളില്‍ വന്നു ചേരുന്നു

ഉറക്ക ചടവുമായ് പുലരിയില്‍ ഞാന്‍ മുറ്റത്ത്‌

വന്നു വീഴുമ്പോള്‍

പുതിയ അറിവുകള്‍ അറിയുവാന്‍ എന്നെ മാറോട്

ചേര്‍ത്ത് തുറക്കുമ്പോള്‍

നിര്‍വൃതി അണയുന്നു എന്‍ മനം

ആകാംഷയില്‍ , വിഷാദത്തില്‍ , പൊട്ടിച്ചിരിയില്‍

നിങ്ങളോടൊപ്പം ഞാന്‍ പങ്കു ചേരുന്നു

രുചിയും മണവും ഏകി വലിച്ചെറിയപ്പെട്ട ഞാന്‍

പുതു മണം നഷ്ടപ്പെട്ട് ചുരുണ്ട് കൂടുന്ന ഞാന്‍

വലിച്ചെടുത്ത് ഉപയോഗ യോഗ്യമാക്കുമ്പോള്‍

കറിവേപ്പില പോലെ ഞാനും

ദിനങ്ങള്‍ നീങ്ങവേ പാഴ്വസ്തു ആകുന്നു ഞാന്‍

തീയില്‍ എരിഞ്ഞു അടങ്ങവേ

കര്‍ത്തവ്യം നിറവേറ്റി സംതൃപ്തി അടയുന്നു ഞാന്‍ ..




സ്നേഹം



സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന് പലരും അറിയാതെ പോകുന്നു

മനസ്സില്‍ ആരും കാണാതെ ഒളിപ്പിച്ചു വെയ്ക്കാനുള്ളതാണ് സ്നേഹം എന്ന് ചിലര്‍ കരുതുന്നു .

ചിലര്‍ അത്ര സഭ്യമല്ലാത്ത രീതിയില്‍ സ്നേഹം പ്രകടിപ്പിക്കുന്നു .

രണ്ടും ഗുണം ചെയ്യും എന്ന് കരുതണ്ട ..

ഭാര്യ ചോറും കൂട്ടാനും വയ്ക്കാനും വീട് നോക്കി നടത്താനും മിടുമിടുക്കി

ഭര്‍ത്താവിനു സുഖമില്ലാതെ വന്ന പ്പോഴും ഇവളാണ്‌ നോക്കുന്നത് .

ഇത്രയൊക്കെ കഷ്ട പ്പെട്ടിട്ടും ഭര്‍ത്താവിനു സ്നേഹം ഇല്ല എന്ന് പരാതി

തൊട്ടതിനും പിടിച്ചതിനും ദേഷ്യം ...

അങ്ങനെ ഇരിക്കെ ഒരു ദിവസം അയാള്‍ വിങ്ങി പൊട്ടി

അസുഖം വന്നതിനു ശേഷം എനിക്ക് ദേഷ്യം ആണ്

എത്ര പള്ള് പറഞ്ഞാലും ഇവള്‍ക്ക് എന്നോട് ദേഷ്യം ഇല്ല

നല്ല സ്നേഹത്തോടെ ആണ് നോക്കുന്നത്

ഇതു കേട്ടതും അവളുടെ കണ്ണ് നിറഞ്ഞൊഴുകി

അവള്‍ പറഞ്ഞു "എന്നോട് ഒരിക്കല്‍ എങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെകില്‍

ഞാന്‍ സങ്കടപ്പെടില്ലായിരുന്നു "
സ്ത്രീകള്‍ക്ക് സ്നേഹം വേണം അത് പ്രകടിപ്പിച്ചു കാട്ടണം .

പക്ഷെ ആണുങ്ങള്‍ അങ്ങനെ അല്ല സ്ത്രീ എല്ലാം സഹിച്ചു

ജീവിക്കണമെന്ന് വെറുതെ അങ്ങ് കരുതും .

എന്നിട്ട് പറയും അവര്‍ക്ക് ഒരു സ്നേഹോമില്ലെന്ന്.

നിറമില്ല മണമില്ല ഒഴുകുന്നു ഞാന്‍



നിറമില്ല മണമില്ല ഒഴുകുന്നു ഞാന്‍

തണുപ്പില്‍ ഞാന്‍ എന്നിലേക്ക് ഒതുങ്ങുന്നു

ചൂടില്‍ ഞാന്‍ എന്‍ സ്വന്തം രൂപം തിരിച്ചെടുക്കുന്നു

എന്റെ ലോകത്തേക്ക് ഞാന്‍ പോകുന്നു

പേമാരിയായ് തിരച്ചു വരുന്നു

ഭൂമിയാണേന്‍ അമ്മ

പലര്‍ക്കും എന്‍ വിലയറിയാം

വിലയറിയാത്ത ചിലര്‍ വിലയറിയുന്നു ഒരു ദിനം

അറിഞ്ഞിട്ടും പിന്നെയും പഴയ പോലെ

അമ്മയുടെ മടിയില്‍ സസുഖം ഒഴുകിയിരുന്നു ഞാന്‍

എന്നെ കൂട്ടിലടച്ചു വില്‍ക്കുന്നു ചിലര്‍

ഒഴുകി നടക്കുവാന്‍ ഇടമില്ലാതെ ഞാന്‍

എന്നിലേക്ക് വലിച്ചെറിഞ്ഞ മാലിന്യ മൊക്കെയും

നിങ്ങളില്‍ തന്നെ തിരിച്ചു വരും എന്ന് ഓര്‍ക്കുക കൂട്ടരേ

ഒരു ദിനം ഓര്‍ക്കുക കൂട്ടരേ

എന്‍ ലോകത്തില്‍ പോയിടും ഞാന്‍

തിരിച്ചു വരുകില്ല ഒരിക്കലും

നമ്മുടെ കണക്കു കൂട്ടല്‍



നാളെയെ കുറിച്ചാണ് പലരുടെയും ഉത്കണ്ട.

ചിലരുടെ ഉറക്കം തന്നെ അത് കളയുന്നു ..

''ഒരാള്‍ക്ക് നാല്പതാം വയസില്‍ ഒരു പരിശോധനയില്‍

ശ്വാസ കോശത്തില്‍ അര്‍ബുദം ഉണ്ടെന്നു കണ്ടെത്തി.

അയാള്‍ ഡോക്ടറോട് ചോദിച്ചു "എത്ര കാലം കൂടി എനിക്ക് ഉണ്ടാകും"

അദ്ദേഹത്തിന് ഒരു വര്ഷം ആയുസ് നീട്ടി കൊടുക്കാന്‍

വൈദ്യശാസ്ത്രത്തിനു പറ്റുമായിരിക്കും എന്നായിരുന്നു മറുപടി .

തന്‍റെ ഭാര്യ യുവതി ഒറ്റ മകന്‍ അവനു ആറ് വയസ് ആകുന്നതെ ഉള്ളു .

രോഗ വിവരം ആരോടും പറയാതെ അദ്ദേഹം കഠിനാധ്യാനം ചെയ്തു

പണം ഉണ്ടാക്കാന്‍ തുടങ്ങി .......

ഇതിനിടെ സ്കൂള്‍ ബസ്‌ മറിഞ്ഞു ഏക മകന്‍ മരിച്ചു .

ആ വിവരം അറിഞ്ഞ ഭാര്യ ഹൃദയ സ്തംഭനം മൂലം മരിച്ചു .

വൈദ്യ ശാസ്ത്രത്തിന്റെയും നമ്മുടെയും കണകുകൂട്ടല്‍ അല്ല

കാലത്തിന്‍റെ ... നാളെയെ കുറിച്ചുള്ള ഉത്കണ്ട ആവാം .

പക്ഷെ അത് അതിര് കവിഞ്ഞതാകരുത് .നാം മനുഷ്യര്‍

കൂട്ടുന്ന കണക്കുകള്‍ എപ്പോഴും തെറ്റാം.. ആ ബോധം നമ്മില്‍ ഉണ്ടാവണം ..







ചാറ്റല്‍ മഴയില്‍


പെയ്തൊരാ ചാറ്റല്‍ മഴയില്‍
മയങ്ങി വീണു ഞാന്‍ സ്വപ്ന ലോകത്തില്‍
...........................................................
യാത്ര തുടര്‍ന്നു ഞാന്‍ എന്‍ സ്വപ്ന ലോകത്തില്‍
സുഖമാര്‍ന്ന യാത്രയില്‍ വഴിയോര കാഴ്ചകള്‍
കണ്ടു ഞാന്‍
പച്ചപ്പില്‍ മതി മയങ്ങി മേഘ കീറുകള്‍ താഴെ ഇറങ്ങി വന്നു
എന്നോട് കിന്നാരം പറഞ്ഞു
എന്‍ കാറിന്‍ ചില്ല് ജനാലയില്‍മഴ തോര്‍ന്ന ആകാശം കണ്ടു ഞാന്‍
ആവോളം സന്തോഷം തിര തല്ലവേ
ഘോര ശബ്ദം എന്‍ കാതില്‍ പതിച്ചതും
കണ്ടു ഞാന്‍ ഏഴു സ്വര്‍ഗ്ഗവും
വേദനയില്‍ പുളഞ്ഞു ഞാന്‍ കീഴെ പതിക്കവേ
അലറി കരഞ്ഞു ഞാന്‍
ആരുണ്ട് ആരുണ്ട് എന്നെ രക്ഷിക്കുവാന്‍
ബോധം നഷ്ടപെട്ട എന്നെ നോക്കുവാന്‍ ആരുമില്ലാരും
ഈ വഴിയരികില്‍
എപ്പോഴോ ഏതോ കരങ്ങള്‍എന്നെ വന്നു തഴുകിയതോര്‍ത്തു ഞാന്‍
മയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നതും
........................................
ചാറ്റല്‍ മഴയില്‍ കുതിര്‍ന്നൊര കാറ്റു ചൊല്ലി പറഞ്ഞുവോ എന്‍ കാതില്‍
രക്ഷിക്കുവാന്‍ മനസ്സ് കാട്ടുക നീ
വഴിയില്‍ പിടയുന്ന ഓരോ മനുഷ്യ ജീവനെയും .