പെയ്തൊരാ ചാറ്റല്‍ മഴയില്‍ മയങ്ങി വീണു ഞാന്‍ സ്വപ്ന ലോകത്തില്‍ ........................................................... യാത്ര തുടര്‍ന്നു ഞാന്‍ എന്‍ സ്വപ്ന ലോകത്തില്‍ സുഖമാര്‍ന്ന യാത്രയില്‍ വഴിയോര കാഴ്ചകള്‍ കണ്ടു ഞാന്‍ പച്ചപ്പില്‍ മതി മയങ്ങി മേഘ കീറുകള്‍ താഴെ ഇറങ്ങി വന്നു എന്നോട് കിന്നാരം പറഞ്ഞു എന്‍ കാറിന്‍ ചില്ല് ജനാലയില്‍മഴ തോര്‍ന്ന ആകാശം കണ്ടു ഞാന്‍ ആവോളം സന്തോഷം തിര തല്ലവേ ഘോര ശബ്ദം എന്‍ കാതില്‍ പതിച്ചതും കണ്ടു ഞാന്‍ ഏഴു സ്വര്‍ഗ്ഗവും വേദനയില്‍ പുളഞ്ഞു ഞാന്‍ കീഴെ പതിക്കവേ അലറി കരഞ്ഞു ഞാന്‍ ആരുണ്ട് ആരുണ്ട് എന്നെ രക്ഷിക്കുവാന്‍ ബോധം നഷ്ടപെട്ട എന്നെ നോക്കുവാന്‍ ആരുമില്ലാരും ഈ വഴിയരികില്‍ എപ്പോഴോ ഏതോ കരങ്ങള്‍എന്നെ വന്നു തഴുകിയതോര്‍ത്തു ഞാന്‍ മയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നതും ........................................ ചാറ്റല്‍ മഴയില്‍ കുതിര്‍ന്നൊര കാറ്റു ചൊല്ലി പറഞ്ഞുവോ എന്‍ കാതില്‍ രക്ഷിക്കുവാന്‍ മനസ്സ് കാട്ടുക നീ വഴിയില്‍ പിടയുന്ന ഓരോ മനുഷ്യ ജീവനെയും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ