
നിറമില്ല മണമില്ല ഒഴുകുന്നു ഞാന്‍
തണുപ്പില്‍ ഞാന്‍ എന്നിലേക്ക് ഒതുങ്ങുന്നു
ചൂടില്‍ ഞാന്‍ എന്‍ സ്വന്തം രൂപം തിരിച്ചെടുക്കുന്നു
എന്റെ ലോകത്തേക്ക് ഞാന്‍ പോകുന്നു
പേമാരിയായ് തിരച്ചു വരുന്നു
ഭൂമിയാണേന്‍ അമ്മ
പലര്‍ക്കും എന്‍ വിലയറിയാം
വിലയറിയാത്ത ചിലര്‍ വിലയറിയുന്നു ഒരു ദിനം
അറിഞ്ഞിട്ടും പിന്നെയും പഴയ പോലെ
അമ്മയുടെ മടിയില്‍ സസുഖം ഒഴുകിയിരുന്നു ഞാന്‍
എന്നെ കൂട്ടിലടച്ചു വില്‍ക്കുന്നു ചിലര്‍
ഒഴുകി നടക്കുവാന്‍ ഇടമില്ലാതെ ഞാന്‍
എന്നിലേക്ക് വലിച്ചെറിഞ്ഞ മാലിന്യ മൊക്കെയും
നിങ്ങളില്‍ തന്നെ തിരിച്ചു വരും എന്ന് ഓര്‍ക്കുക കൂട്ടരേ
ഒരു ദിനം ഓര്‍ക്കുക കൂട്ടരേ
എന്‍ ലോകത്തില്‍ പോയിടും ഞാന്‍
തിരിച്ചു വരുകില്ല ഒരിക്കലും


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ