
കുന്നും മലയും കുളിരും ചൂടും മഴയും വേനലും
വക വെക്കാതെ ഞാന്‍ നിങ്ങളില്‍ വന്നു ചേരുന്നു
ഉറക്ക ചടവുമായ് പുലരിയില്‍ ഞാന്‍ മുറ്റത്ത്
വന്നു വീഴുമ്പോള്‍
പുതിയ അറിവുകള്‍ അറിയുവാന്‍ എന്നെ മാറോട്
ചേര്‍ത്ത് തുറക്കുമ്പോള്‍
നിര്‍വൃതി അണയുന്നു എന്‍ മനം
ആകാംഷയില്‍ , വിഷാദത്തില്‍ , പൊട്ടിച്ചിരിയില്‍
നിങ്ങളോടൊപ്പം ഞാന്‍ പങ്കു ചേരുന്നു
രുചിയും മണവും ഏകി വലിച്ചെറിയപ്പെട്ട ഞാന്‍
പുതു മണം നഷ്ടപ്പെട്ട് ചുരുണ്ട് കൂടുന്ന ഞാന്‍
വലിച്ചെടുത്ത് ഉപയോഗ യോഗ്യമാക്കുമ്പോള്‍
കറിവേപ്പില പോലെ ഞാനും
ദിനങ്ങള്‍ നീങ്ങവേ പാഴ്വസ്തു ആകുന്നു ഞാന്‍
തീയില്‍ എരിഞ്ഞു അടങ്ങവേ
കര്‍ത്തവ്യം നിറവേറ്റി സംതൃപ്തി അടയുന്നു ഞാന്‍ ..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ