മിണ്ടുന്നില്ല മിണ്ടാത്തതെന്തേ നീ ഇനിയും
ഒന്ന് മിണ്ടുവാന്‍ ആശിച്ചു വന്നു ഞാന്‍
കാലമേറെ കാത്തിരുന്നു
മഴക്കാലത് ഞാന്‍ വന്നപ്പോള്‍
നീ മഴയോടൊപ്പം തുള്ളികളിച്ചു
എന്നെ ഒന്ന് നോക്കുവാന്‍ ആയില്ല
വേനലില്‍ വന്നപ്പോള്‍ ഊഞ്ഞാലും
തുമ്പികളും കൂടെ ആടി കളിച്ചു നീ
വസന്തത്തില്‍ പൂക്കളെ പരിപാലിച്ചു നീ
എന്നെ ഒഴിവാക്കുന്നതെന്തേ ഇനിയും
എന്നോട് മിണ്ടാതതെന്തേ ഇന്നിപ്പോള്‍
ഈ മഞ്ഞു പൊഴിയുന്ന കാലത്തും
പുറത്തു ഞാന്‍ ഉണ്ട്
നിന്റെ മറുവാക്ക് കേള്‍ക്കാനായ്



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ