എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


വീണ്ടും ഒരു കര്‍ക്കിടക വാവ്.



മരിച്ചവരുടെ കരച്ചില്‍ പോലെ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വീണ്ടും ഒരു കര്‍ക്കിടക വാവ്. പിതൃതര്‍പ്പണത്തിനുള്ള ദിവസം. മരണത്തിലേക്ക് അദൃശ്യരായവരെ ഓര്‍മ്മിക്കുന്ന ദിവസം.

നമുക്ക് ജന്മം നല്‍കിയവരാണ് മാതാപിതാക്കള്‍. അവര്‍ക്ക് ജന്മം നല്‍കിയവരാണ് അവരുടെ മാതാപിതാക്കള്‍ (നമ്മുടെ പിതാമഹാദികള്‍) അങ്ങിനെ ജനനപ്രക്രിയ നടക്കുന്നു. മാതൃപിതൃപിതാമഹപ്രപിതാമഹന്മാര്‍ക്ക് വേണ്ടി ചെയ്യുന്ന കര്‍മ്മത്തിന് ശ്രാദ്ധം എന്നു പറയുന്നു.
നമ്മുടെ പ്രിയപ്പെട്ടവര്‍ മറ്റൊരു ലോകത്ത് നിന്നും നമ്മെ കാണാന്‍ വരുന്നു ..അവരുടെ മോക്ഷത്തിനായി നാം വൃതം നോറ്റ് ബലി ഇടുന്നു . മുന്‍ തലമുറയെ നാം എത്ര മാത്രം വില കല്‍പ്പിക്കുന്നു ഇതിലുടെ ....എന്നാല്‍ ഇന്നോ ? ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരെ നോക്കാനോ  സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാനോ തയ്യാറാകാത്ത എത്രെയോ മക്കള്‍ ഉണ്ട് ഇവിടെ ....പിന്നെയാണ്  മരിച്ച ശേഷം അവരെ ഓര്‍ക്കുന്നത് !

മരിച്ചവര്‍ നക്ഷത്രങ്ങള്‍ ആകുമത്രേ ...ഓരോ നക്ഷത്രവും ഭൂമിയിലേക്ക്‌ ഇറങ്ങി വന്നെങ്കില്‍ ...ഈ രാത്രിയില്‍ എങ്കിലും ....അവയുടെ പ്രകാശം മനുഷ്യ മനസുകളില്‍ നിറഞ്ഞെങ്കില്‍....ഈ ലോകം സുന്ദരം ആയെങ്കില്‍
funscrape.com

Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:616387#cP2IS9qTlT8YdoxI.99 

അഭിപ്രായങ്ങളൊന്നുമില്ല: