ആര്‍ക്കു വേണ്ടി .

ചോര ചിന്തിയ മുഖങ്ങള്‍ നെയ്യുന്നു
മുഷ്ട്ടി ചുരുട്ടി ആക്രോശമായ് അടുക്കുന്നു
ആര്‍ക്കു വേണ്ടി , എന്തിനു വേണ്ടി
ഇനിയും രക്തക്കറ പതിയുന്നു ഈ മണ്ണില്‍
വൃഥാ നെയ്യുന്ന പല സ്വപനങ്ങളും...
ഭാവി ഭാരതം നിങ്ങളുടെ കയ്യില്‍ സുരക്ഷിതമോ
ജന ക്ഷേമത്തിനായ് ഒരു ഭരണം വരുമോ
പിച്ച ചട്ടിയിലും കയ്യിട്ടു വരുന്ന നേതാക്കളെ
നാക്കിന്‍ തുമ്പില്‍ നിറയുന്ന വികട സരസ്വതി
ചൊല്ലുന്ന നേതാക്കളെ
തിരഞ്ഞെടുക്കുന്ന ജനമേ
നിങ്ങള്‍ കുഴിച്ച കുഴിയില്‍ നിങ്ങള്‍ തന്നെ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ