എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


സഹയാത്രികന്‍

Cartoons Comments





സന്തോഷം, ദുഖം , അറിവ് ,  സ്നേഹം,
കൂടാതെ മറ്റുള്ള  വികാരങ്ങള്‍ ഒരുമിച്ചു
പണ്ട് പണ്ട് ഒരു ദ്വീപില്‍ താമസിച്ചിരുന്നു . 
ഒരു ദിവസം ദ്വീപ്‌ കടലില്‍
മുങ്ങുവാന്‍ പോകുന്നു എന്ന
മുന്നറിയിപ്പ് ഇവര്‍ക്ക് ലഭിച്ചു .
എല്ലാവരും അവരവരുടെ വഞ്ചിയില്‍
ദ്വീപില്‍ നിന്നും താമസം മാറുവാന്‍ തീരുമാനിച്ചു .
സ്നേഹം മാത്രം ദ്വീപില്‍ നിന്നും
പോകുവാന്‍ താല്പര്യം കാണിച്ചില്ല .
അവസാന നിമിഷം വരെ ദ്വീപില്‍
തങ്ങുവാന്‍ അവള്‍ തീരുമാനിച്ചു .
ദ്വീപ്‌ പൂര്‍ണമായി കടലിനടിയില്‍
താഴാന്‍ തുടങ്ങിയപ്പോള്‍
ദ്വീപില്‍ നിന്നും രക്ഷ്പെടാതെ
വേറെ വഴിയില്ല എന്നു അവള്‍ മനസിലാക്കി  .
സഹായത്തിനായി അവള്‍ പലരെയും തിരഞ്ഞു .
അപ്പോഴാണ്‌ "സമ്പത്ത് " ഒരു
ആഡംബര  വഞ്ചിയില്‍ പോകുന്നത് കണ്ടത് ..
സ്നേഹം ചോദിച്ചു ,
അല്ലയോ സമ്പത്തെ ഞാനും നിന്റെ കൂടെ വന്നോട്ടെ ? 
എന്നോട് ക്ഷമിക്കണം ,എന്റെ വഞ്ചിയില്‍
ഒരു പാട് സ്വര്‍ണവും വെള്ളിയും ഉണ്ട്,
നിനക്ക് ഇരിക്കാന്‍ എന്റെ വഞ്ചിയില്‍ സ്ഥലം ഇല്ല "
സമ്പത്ത് മറുപടി പറഞ്ഞു . 
അപ്പോഴാണ്‌ പൊങ്ങച്ചം അവന്റെ
സുന്ദരമായ വഞ്ചിയില്‍ പോകുന്നത് അവള്‍ കണ്ടു .
അലറി വിളിച്ചു കൊണ്ട് അവള്‍ പൊങ്ങച്ച ത്തോട് പറഞ്ഞു,
"എന്നെ രക്ഷിക്കൂ "
നിന്നെ രക്ഷിക്കാന്‍ എനിക്ക് ആകില്ല ,
നീ ആകെ നനഞ്ഞി രിക്കുന്നു ,
എന്റെ സുന്ദരമായ വഞ്ചി വൃത്തികേടാകും . 
പൊങ്ങച്ചം മറുപടി പറഞ്ഞു .
നിരാശയായ അവള്‍
"  ദുഖം "പോകാന്‍  തയ്യാറെടുക്കുന്നത് കണ്ടു .  
നിലവിളിച്ചു കൊണ്ട് അവള്‍ സഹായതിനായ് കേണു .
എനിക്ക്  തനിച്ചു പോകാന്‍ ആണ് ഇഷ്ടം 
എന്നു ദുഖം മറുപടി പറഞ്ഞു . 
അവള്‍ പിന്നെയും നിലവിളിച്ചു കൊണ്ട്
സന്തോഷത്തിനോ ടു പറഞ്ഞു.
എന്നെ ഒന്ന് രക്ഷിക്കൂ "  
സന്തോഷം കൊണ്ട് മതി മറന്ന "സന്തോഷം"
അവളുടെ വിളി കേട്ടില്ല. 
അപ്പോഴാണ് അവള്‍ ഒരു ശബ്ദം കേട്ടത് ,
വരൂ , ഞാന്‍ നിന്നെ കൊണ്ട് പോകാം .
വളരെ പ്രായം കൂടിയ ഒരാള്‍ ആയിരുന്നു അത് .
ധൃതിയില്‍ അവള്‍ അയാളുടെ പേര് ചോദിയ്ക്കാന്‍ മറന്നു .
കരക്ക് അടുത്തപ്പോള്‍ അയാള്‍ അയാളുടെ വഴിക്ക് പോയി .
എത്ര മാത്രം അയാളോട് കടപെട്ടിരിക്കുന്നു
എന്നു അവള്‍ക് ബോധ്യം ആയി . 
പിറ്റേന്ന് അവള്‍ അറിവിനെ കണ്ടുമുട്ടി .
അവള്‍ ചോദിച്ചു " എന്നെ സഹായിച്ച അയാള്‍ ആരായിരുന്നു ? "
അത് " സമയം "ആയിരുന്നു .
അറിവ് മറുപടി പറഞ്ഞു 
മറ്റു പലരും എന്നെ സഹായിക്കാതിരുന്നപ്പോള്‍
സമയം എന്തിനാണ് എന്നെ സഹായിച്ചത് ?
സ്നേഹം ചോദിച്ചു .
"സമയത്തിന് മാത്രമേ സ്നേഹത്തിന്റെ
മഹത്വം  മനസിലാക്കാന്‍ ഉള്ള കഴിവ് ഉള്ളൂ" ,
പുഞ്ചിരിച്ചു കൊണ്ട് അറിവ് മറുപടി പറഞ്ഞു...
 
 
 
 
Image Search

അഭിപ്രായങ്ങളൊന്നുമില്ല: