എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


അവള്‍


അവള്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു  . അവന്റെ വാക്കുകള്‍ അവളുടെ  മനസ്സില്‍ പിന്നെയും മുഴങ്ങി കൊണ്ടിരുന്നു . അവന്‍ എന്തിനായിരുന്നു ഇങ്ങനെ പറഞ്ഞത് ?  അവള്‍ പിന്നെയും മനസ്സില്‍ പറഞ്ഞു , എനിക്ക് ഇത് തന്നെ  കിട്ടണം . എന്നെ മനസിലാക്കാത്ത ഒരാളെ ഞാന്‍ ഇനിയും എന്തിനു സ്നേഹിക്കണം ?
ഇനി നമ്മള്‍ കാണില്ല , എന്നെ മറന്നേക്കൂ ..ഇനി മേലാല്‍ എന്നെ  ശല്യം ചെയ്യരുത് ,ഇന്നത്തോടെ എല്ലാം അവസാനിച്ചു .. എന്നെ ഒറ്റക്ക് വിട്ടേക്കൂ "  കണ്ണില്‍ നിന്നു വീഴുന്ന ഓരോ തുള്ളിയിലും അവന്റെ മുഖം മാത്രം അവള്‍  കണ്ടു .  വര്‍ഷങ്ങളായി കൊണ്ട് നടന്ന സ്വപ്‌നങ്ങള്‍ എല്ലാം കളി തമാശ എന്ന് കരുതി മറക്കാനോ ? "എനിക്ക് സാധിക്കില്ല.."അവള്‍ മനസ്സില്‍ പറഞ്ഞു .കണ്ടു മുട്ടിയ അന്ന് മുതല്‍ ഇന്ന് വരെ  എവിടെ പോയാലും അവന്റെ ഓര്‍മകളില്‍ മാത്രം സഞ്ചരിച്ചിരുന്നു അവള്‍  . ഒരു സൌഹൃദത്തില്‍ തുടങ്ങിയ  ബന്ധം  പ്രണയത്തില്‍ അവസാനിക്കുക യായിരുന്നു .   അവനെ കുറിച്ച് അവള്‍ക്ക്  അറിയാത്ത ഒന്നും ഉണ്ടായിരുന്നില്ല . അവളെ  കുറിച്ച് അവന്‍ അറിയാത്ത ഒന്നും ഉണ്ടായിരുന്നില്ല .ഇന്ന് ഇപ്പോള്‍ ഈ നിമിഷം അവനു എങ്ങനെ ....  ഇല്ല  ... അവന്‍ എന്തും പറയട്ടെ . കണ്ണു നീരില്‍ കുതിര്‍ന്ന മുഖം തുടച്ചു അവള്‍  പെട്ടന്ന് തിരിഞ്ഞു നോക്കി . പുഞ്ചിരിച്ചു കൊണ്ട് അവന്‍ അവളുടെ തൊട്ടു  പിന്നില്‍  നില്‍ക്കുന്നു .
"എടീ മണ്ടി നിന്നെ വിട്ടു ഞാന്‍ എവിടെ പോകാന്‍ ? നീ എന്റെ ജീവന്‍ അല്ലെ ഡീ? "


ഇതും പറഞ്ഞു അവന്‍ അവളെ മാറോട് ചേര്‍ക്കുമ്പോള്‍  ഇനിയും ഇവനെ സഹിക്കണമല്ലോ എന്നോര്‍ത്ത് വിഷമിക്കുകയായിരുന്നു അവളുടെ മനസ് .



EditingMySpace.com - Dividers

അഭിപ്രായങ്ങളൊന്നുമില്ല: