എന്ത് മധുരമി ഓര്‍മ്മകള്‍
ഇടവഴിയിലൂടെ എന്‍ കൈ പിടിച്ചു നടന്നതോര്‍ക്കുന്നുവോ ?
പാടവരമ്പില്‍ വഴുതി വീണതും.. കണ്ണി മാങ്ങാ പെറുക്കി തിന്നതും..
പറമ്പിലെ കുളത്തിലെ ആമ്പല്‍ പറിച്ചു തന്നതും..
മഴയത്തു തുള്ളി കളിച്ചതും ...
കുളത്തില്‍ തോര്‍ത്ത് വിരിച്ചു പരല്‍ മീനെ പിടിച്ചു തന്നതും..
തോടിനടുത്തെ പൂക്കള്‍ പറിക്കാന്‍ വാശി പിടിച്ചു കരഞ്ഞതും
കണ്ണില്‍ ഇളനീര്‍ തുള്ളിക്കള്‍ തേച്ചതും
വാവിട്ടു ഞാന്‍ കരഞ്ഞപ്പോള്‍
ചുമലില്‍ കയറ്റിയതും .. കവിളില്‍ ഉമ്മ തന്നതും ..
ഇടവഴിയിലൂടെയെന്‍ കൈ പിടിച്ചു നടന്നതോര്‍ക്കുന്നുവോ
എന്ത് മധുരമി ഓര്‍മ്മകള്‍
കാലമേറെ കഴിഞ്ഞാലും ഓര്‍മ്മകള്‍
മനസ്സില്‍ തെളിയുമ്പോള്‍
വീണ്ടും ബാല്യത്തിലേക്ക് തിരിച്ചു പോകാന്‍ ആകുമോ?

Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:592676#ZXvpHJzO7JR6Ro8q.99

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ