എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


തൂലികയും പുസ്തകതാളും പോലെ...

ഓര്‍ത്തു വെക്കാന്‍ ഈ പുസ്തകതാളും പിന്നെ ഈ തൂലികയും
പുസ്തകത്തില്‍ നിന്നും പൊഴിഞ്ഞു വീണ ഉണങ്ങിയ
ആലില നിന്‍ കയ്യില്‍ ഞാന്‍ വെച്ച് തന്ന ആ നിമിഷം
മൃദുവായ് നീ പുഞ്ചിര്‍ച്ച ആ നിമിഷം
രാത്രിയില്‍ പടരുന്ന പാരിജാത പൂക്കളുടെ സുഗന്ധം എന്നെ തലോടിയ പോലെ
പ്രണയത്തിന്‍ സുഗന്ധം അനുഭവിച്ച ആ നിമിഷം
പിന്നീട് മരമായ്‌ പ്രണയത്തിന്റെ വേരുകള്‍ നിന്നില്‍ തീര്‍ത്തു ഞാന്‍
കാറ്റിലും മഴയിലും ആടിയുലഞ്ഞ എന്നെ ഭൂമിയായ്‌ നെഞ്ചോട്
ചേര്‍ത്ത് നീ ആശ്വസിപ്പിച്ചു . കാലങ്ങള്‍ മാറി മറഞ്ഞു
പിരിയാന്‍ ആകാതെ ആത്മാക്കളെ പോലെ ഈ ജന്മവും നമ്മള്‍ ഒരുമിച്ചു .........
തൂലികയും പുസ്തകതാളും പോലെ...



അഭിപ്രായങ്ങളൊന്നുമില്ല: