മരുഭൂമി

മരുഭൂമില്‍ എന്നും മഴ ആയി പെയ്തത്
ഹൃദയത്തിന്‍ നോവുകള്‍ ആയിരുന്നു
ഇമകളില്‍ തോരാത്ത മഴയായി തുടിച്ചത്
കദനത്തിന്‍ കണ്ണുനീരായിരുന്നു
എരിയുന്ന പകലിന്‍റെ മിഴികളില്‍ കണ്ടത്
വിരിയാത്ത സ്വപ്‌നങ്ങള്‍ ആയിരുന്നു
ഇടരുമെന്‍ മനസ തന്ത്രിയില്‍ കേട്ടത്
ശ്രുതി പോയ സ്വരരാഗമായിരുന്നു
ഇടനെഞ്ചില്‍ പേറി നടന്ന കിനാക്കളില്‍
വിടരാത്തതൊക്കെയും സാക്ഷിയാക്കി
അണയുന്ന പകലിനും വിടരുന്ന രാവിനും
മഴതന്‍ മാരിവില്‍ സാക്ഷിയാക്കി
തുടരുകയാണ് എന്‍റെ യാത്ര ............!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ