മഴക്കാലം തുടങ്ങി
നാട്ടില്‍ വിളിച്ചപ്പോള്‍ മഴക്കാലം തുടങ്ങി എന്ന്
മഴക്കാലം ഈ മണലാരണ്യത്തില്‍ ഓര്‍മ്മയില്‍ മാത്രം
എന്ത് രസം അല്ലെ മഴ
ഇടക്കിടക്ക് വീശുന്ന ആ തണുത്ത കാറ്റും
ഇടവിട്ടുള്ള മിന്നലും , ഇടിയും
പേടിച്ചു കണ്ണ് പൊത്തി മുറിയുടെ കോണില്‍ ഒളിച്ചിരുന്ന്
ഹോ , എന്ത് രസമുള്ള ഓര്‍മ്മകള്‍
സ്കൂളില്‍ പോകുന്ന ദിവസം പെയ്യുന്ന മഴയാണ് രസം
പുതിയ ഉടുപ്പും ബാഗും എല്ലാം നനഞ്ഞു ക്ലാസ്സു മുറിയില്‍ കയറുമ്പോള്‍
വെള്ളം ഒലിച്ചിറങ്ങുന്ന കയ്യിലെ കുട വെക്കാന്‍ സ്ഥലം ഇല്ലാതെ
ആകെ ബഹളം ..
ഡെസ്ക്കില്‍ കയ്യ് വെക്കുമ്പോള്‍ ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍
ക്ലാസ്സു മുറിയിലെ ബെഞ്ചില്‍ ഈര്‍പ്പം തട്ടിയ മണം
ഇപ്പോളും എന്റെ മൂക്കിനുള്ളില്‍ കയറിയ പോലെ
ബാഗിനുള്ളില്‍ നനവ് തട്ടിയ പുസ്തകങ്ങള്‍ എടുത്തു വെക്കുമ്പോള്‍
അമ്മ ഒരുക്കി തന്ന ചോറ് പാത്രത്തിന്റെ ചൂട്
അത് കവിളില്‍ വെക്കുമ്പോള്‍ ഉള്ള സുഖം
ക്ലാസ്സു തുടങ്ങുമ്പോള്‍ അടുത്ത മഴ വരികയായി
പെട്ടന്ന് വീശിയ കാറ്റില്‍ മഴത്തുള്ളികള്‍ ജനാലകള്‍ക്കിടയിലൂടെ കൈകളിലേക്ക്
പകര്‍ന്ന തണുപ്പ് ഞാന്‍ അറിയുന്നു ഈ നിമിഷം
വൈകീട്ട് വീട്ടിലേക്കുള്ള വഴിയില്‍ മൊത്തം വെള്ളം നിറഞ്ഞു
തോട്ടിലൂടെ വെള്ളം തെറിപ്പിച്ചുള്ള യാത്ര ..
തോടിലൂടെ വെള്ളം ഒഴുകുന്നത് കുറെ നേരം ഇങ്ങനെ നോക്കി നില്‍ക്കും
മഴക്കാലം ......ഇപ്പോള്‍ മഴ പെയ്യുകയാണ്
ഞാന്‍ പിന്നെയും നാട്ടില്‍ വിളിച്ചു കൊതിയോടെ
മഴയുടെ ശബ്ദം വീണ്ടും കേള്‍ക്കാനായ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ