എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


ഞാന്‍ ഇറങ്ങുകയാണ്. .. യാത്ര ചോദിയ്ക്കാന്‍ എന്നെ അനുവദിക്കൂ .."




"ഞാന്‍ ഇറങ്ങുകയാണ്. .. യാത്ര ചോദിയ്ക്കാന്‍ എന്നെ അനുവദിക്കൂ .."

നിന്റെ ഈ വാക്കുകള്‍ എന്റെ ഹൃദയ താളം കൂട്ടുന്നതെന്തേ ?
നിന്റെ കണ്ണുകളിലേക്ക് നോക്കാന്‍ എനിക്ക് കഴിയുന്നില്ല ..
കവിളുകളിലേക്ക് വിതുമ്പി വീഴുന്ന ഓരോ
കണ്ണ് നീര്‍ തുള്ളികളിലും വിരഹത്തിന്റെ വേദന അലയടിക്കുന്നു..
പിരിയാനായി മാത്രമായിരുന്നോ നമ്മള്‍ കണ്ടു മുട്ടിയത് ?
വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ മൌനം ആയിരുന്നുപലപ്പോഴും..
എന്നോട് പ്രണയം ആണെന്ന് പറഞ്ഞ ആ ദിവസം നീ ഓര്‍ക്കുന്നുവോ?
അന്ന് നല്ല പോലെ മഴ പെയ്തിരിന്നു ..
മഴ പെയ്തു തെളിഞ്ഞ ആകാശവും
ഭൂമിയുടെ ഈറന്‍ മണവും എന്റെ
മനസിന്റെ ആഴങ്ങളില്‍ നീ കുളിര്‍
തെന്നല്‍ പോലെ പ്രണയം ചൊരിഞ്ഞ ആ ദിവസം..
എല്ലാം നീ മറന്നു പോയോ?
പോയി വരൂ, കാത്തിരിക്കും ഞാന്‍ നിന്നെയും പ്രതീക്ഷിച് ....

അഭിപ്രായങ്ങളൊന്നുമില്ല: