ഏകയായി

അകലുന്നുവോ നീ
ഒരു ശ്വാസത്തിന്‍ അരികിലിരുന്നു നാം
ഒരുമിച്ചിരുന്ന നിമിഷങ്ങളെ
ഓര്‍ത്തു ഞാന്‍ വിതുമ്പുന്ന നേരത്ത്
തെന്നല്‍ എന്നോട് ചൊല്ലി
ഇനി വരുകില്ല പോയ് പോയ ഓരോ നിമിഷവും
അകലുവാന്‍ കാരണമേതെന്നു ഓര്‍ത്തിരിക്കുന്നു ഞാന്‍ ഏകയായി
.......................................................
കണ്മുന്നില്‍ കണ്ടു ഞാന്‍ തേടിയ ഉത്തരം
സര്‍വതിനും ഹേതു ഈ ഞാന്‍ തന്നെ
ഞാന്‍ എന്ന ഭാവവും
ഞാന്‍ ആരാണെന്നു അറിയാത്ത അന്ജതയും
അറിഞ്ഞു ഞാന്‍ എന്നില്‍ എന്നെ ,
എന്റെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞു
അന്യരുടെ തെറ്റുകള്‍ മാത്രം കണ്ടു ഞാന്‍
സ്വന്തം കുറവുകളെ അറിയാതെ പോയി
സ്വയം തിരുത്തണം നാം ആദ്യമായ്
അകന്നുവെന്നു കരുതിയതും
എല്ലാം എന്റെ തെറ്റിദ്ധാരണകള്‍
സ്വയം അറിയുന്ന നേരത്ത് തിരിച്ചറിവിന്റെ പാതയില്‍
ഏകയായി വളരുന്നു ഞാന്‍
ഇപ്പോള്‍ അറിയുന്നു ഞാന്‍
നീ എന്‍ ശ്വാസമായ് അരികില്‍ ഉണ്ടെന്നു ..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ