പാടത്തിന്‍ അരികിലൂടെ
പാടത്തിന്‍ അരികിലൂടെ ഒലിച്ചു
പോകുന്ന കുഞ്ഞു തോടുകള്‍ ഓര്‍മ്മയുണ്ടോ
വരമ്പിലൂടെ ഓടി പോകുമ്പോള്‍ കയ്യില്‍ പുസ്തക സഞ്ചി തന്നത് ഓര്‍മ്മയുണ്ടോ
വഴുതി വീണപ്പോള്‍ കൂട്ടുകാര്‍ എല്ലാം കൈ കൊട്ടി ചിരിച്ചപ്പോള്‍
ഓടി വന്നു കൊരിയെടുതതത് ഓര്‍മ്മയുണ്ടോ
കവിളില്‍ നിറഞ്ഞൊഴുകിയ കണ്ണ് നീര്‍ തുടച്ചു തന്നത് ഓര്‍മ്മയുണ്ടോ
കാലില്‍ പറ്റിയ ചളി കുഞ്ഞു തോടില്‍ കഴുകി തന്നത് ഓര്‍മ്മയുണ്ടോ
തൊലി നീങ്ങിയ നീറ്റലില്‍ നിന്‍ കരച്ചിലും
കാലുകള്‍ കൂടിയടിച്ചപ്പോള്‍
ഉയര്‍ന്ന കൊലുസിന്റെ നാദവും
മുഴങ്ങുന്നു ഇപ്പോളും എന്റെ നെഞ്ചകത്തില്‍
ഇന്നീ പാടവരമ്പില്‍ ഞാന്‍ ഏകനായ് ഇരിക്കുന്ന നേരത്ത്
മുന്നില്‍ തെന്നി വീണു പെണ്‍കൊടി
കോരിയെടുക്കാന്‍ ഞാന്‍ വെമ്പിയ മാത്രയില്‍
മറ്റൊരു കൈ വന്നു കൊരിയെടുക്കവേ
പതിഞ്ഞു എന്‍ കാതില്‍ പണ്ട് കേട്ട കൊലുസിന്റെ നാദവും നീറ്റലില്‍ കരച്ചിലും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ