എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


പച്ച പുല്‍മേട്‌ പോല്‍ നിന്‍ പ്രണയം

Fantasy Comments


കാത്തിരിപ്പ്‌ നീളുമ്പോള്‍ വിരഹവതിയായി
എന്റെ പ്രണയം കാര്‍മേഘമായി
മനസ്സ് നിറയെ തണുപ്പ് കയറുന്നു
എന്നില്‍ നിറയുന്ന വിഷാദത്തെ അകറ്റുവാന്‍
പര്‍വ്വതമായി നീ എന്റെ പ്രണയത്തെ
മടിയില്‍ ചായ്ക്കുന്നു
ആനന്ദത്തോടെ എന്‍ കണ്ണു നീര്‍
മഴയായ് പൊഴിയുന്നു
അരുവിയായ് ഞാന്‍ അലഞ്ഞു ഒഴുകവേ
എന്നെ പുണരുന്നു കടലായ് നിന്‍ പ്രണയം
കണ്ണുകള്‍ തുടച്ചു ആശ്വാസം എകുമ്പോള്‍
നീലാകാശം പോലെ നിന്‍ പ്രണയവും
പറവയായ് പറന്നു ഞാന്‍ ആകാശമാകെ
ക്ഷീണിച്ചു അവശയായ് ഇരിക്കവേ
വിളഞ്ഞ പാടവും തണുത്ത നീരുറവയും
എനിക്കായ് ഏകി നീ
തണുത്ത നീരുറവ പോലെ നിന്‍ പ്രണയം
ക്ഷീണ മകറ്റി ഞാന്‍
ഒന്ന് മയങ്ങുവാന്‍ കൊതിക്കവേ
പച്ച പുല്‍മേടൊരുക്കി നീ
പച്ച പുല്‍മേട്‌ പോല്‍ നിന്‍ പ്രണയം

അഭിപ്രായങ്ങളൊന്നുമില്ല: